ലംബോര്‍ഗിനി ഹൂറാകേന്‍ സെപ്തംബറില്‍ ഇന്ത്യയില്‍

By Santheep

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി ഇന്ത്യയിലെത്തിയിട്ട് അധികനാളായില്ല. ചില മെട്രോ നഗരങ്ങളില്‍ ഷോറൂമുകളുമായി സ്വന്തം സാന്നിധ്യമറിയിക്കുന്നുണ്ട് ഈ കാര്‍ നിര്‍മാതാവ്. സൂപ്പര്‍കാര്‍ ഇടത്തില്‍ ഇന്ത്യന്‍ വിപണി ഏതാണ്ട് പിച്ചവെക്കുന്ന കോലത്തിലാണെങ്കില്‍ ലംബോര്‍ഗിനി ഓര്‍ വര്‍ഷവും ചിട്ടയോടെ വളര്‍ച്ച കൈവരിക്കുക തന്നെയാണ്.

ഇന്ത്യയിലെ സൂപ്പര്‍കാര്‍ പ്രണയികള്‍ക്ക് ആഹ്ലാദം പകരുന്ന ഒരു പുതിയ വാര്‍ത്ത ലംബോര്‍ഗിനിയില്‍ നിന്നും പുറത്തുവരുന്നു. ഈയിടെ ഉല്‍പാദനം നിറുത്തിയ ഐതിഹാസികമോഡലായ ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായ 'ഹൂറാകേന്‍' ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്!

രാജ്യത്ത് 3.4 കോടി രൂപയുടെ പരിസരത്തില്‍ വില കാണാനിടയുള്ള ഹൂറാകേന്‍ സൂപ്പര്‍കാര്‍ നടപ്പുവര്‍ഷം പകുതിയെത്തുമ്പോള്‍ ലോഞ്ച് ചെയ്യും. വാഹനത്തിന്റെ ഡെലിവറി സെപ്തംബര്‍ മാസത്തോടെ തുടങ്ങുമെന്നാണറിയുന്നത്.

ലോകത്തെമ്പാടുമായി ഇതിനകം തന്നെ ആയിരത്തിലധികം ബുക്കിംഗ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട് ഹൂറാകേനിന്. ഇവയില്‍ കുറെയെണ്ണം ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് ലംബോര്‍ഗിനി ഇന്ത്യ തലവന്‍ പവന്‍ ഷെട്ടി പറയുന്നു.

ഇന്ത്യയിലെ ലംബോര്‍ഗിനി കാറുകളെ സംബന്ധിച്ച ചില രസകരമായ കാര്യങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ഇന്ത്യയിലെ ലംബോര്‍ഗിനി

ലംബോര്‍ഗിനിയുടെ ആഗോള വില്‍പനയില്‍ ഇന്ത്യയുടെ സംഭാവന 1 ശതമാനമാണ്. സമീപഭാവിയില്‍ തന്നെ ഈ നിരക്ക് 10 ശതമാനമായി ഉയര്‍ത്തണമെന്നാണ് ലംബോര്‍ഗിനി ആഗ്രഹിക്കുന്നത്.

ഇന്ത്യയിലെ ലംബോര്‍ഗിനി

2013ല്‍ ഇന്ത്യയില്‍ 23 മോഡലുകള്‍ വിറ്റഴിക്കുകയുണ്ടായി. ഇത് ലംബോര്‍ഗിനിയുടെ 2012ലെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ 29 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

ഇന്ത്യയിലെ ലംബോര്‍ഗിനി

ഹൂറാകേനിന്റെ ലോഞ്ചിനു മുന്നോടിയായി ഒരു സ്വകാര്യ പ്രിവ്യൂ സംഘടിപ്പിക്കുകയുണ്ടായി. ലോകത്തിലെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ ലംബോര്‍ഗിനി ഇത്തരം പ്രിവ്യൂകള്‍ സംഘടിപ്പിക്കുന്നുള്ളൂ എന്നുമറിയുക.

ഇന്ത്യയിലെ ലംബോര്‍ഗിനി

ഇന്ത്യയില്‍ ലംബോര്‍ഗിനിക്ക് രണ്ട് ഔട്‌ലെറ്റുകളാണുള്ളത്. ദില്ലിയിലും മുംബൈയിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ബങ്കളുരുവില്‍ ഒരു പുതിയ ഷോറൂം 2014 പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും.

ഇന്ത്യയിലെ ലംബോര്‍ഗിനി

ലംബോര്‍ഗിനിയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ശരാശരി പ്രായം 35-40 വയസ്സാണ്.

ഇന്ത്യയിലെ ലംബോര്‍ഗിനി

ഇന്ത്യയിലെ ഭൂരിഭാഗം ലംബോര്‍ഗിനി ഉടമകളും ബിസിനസ്സുകാരാണ്.

More from DriveSpark

Article Published On: Tuesday, May 13, 2014, 18:35 [IST]
English summary
Expected to be priced upwards of INR 3.4 crores in the country, the Huracan will be launched in India in the early second half of the year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X