ലംബോര്‍ഗിനി ഹ്യൂറാകേന്‍ പൊലീസിലേക്ക്
പൊതുജനങ്ങളെ 'ഞെട്ടിക്കുക' എന്നത് ലോകത്തെല്ലായിടത്തുമുള്ള പൊലീസുകാരുടെ ഒരു രീതിയാണ്. ഇന്ത്യയില്‍ വടി, കുന്തം, തോക്ക് തുടങ്ങിയ പ്രാകൃത ആയുധങ്ങളുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. വാഹനങ്ങളില്‍ പുള്ളിപ്പുലിയുടെ ഡിസൈന്‍ ചെയ്തുവെക്കുന്നതും കാണാറുണ്ട്. വിദേശരാജ്യങ്ങളില്‍ ഈ പേടിപ്പീര് നടക്കുന്നത് വേറൊരു ശൈലിയിലാണ്. വന്‍ കരുത്തുള്ള ആഡംബര സ്‌പോര്‍ട്‌സ് കാറുകള്‍ സ്വന്തമാക്കുന്നതാണ് അവരുടെ രീതി. ദുബൈ പൊലീസ് ഈ തന്ത്രത്തിന് കുപ്രസിദ്ധി നേടിയവരാണ്. ദുബൈ പൊലീസിന്റെ അതേ വഴിയിലേക്കു നീങ്ങുകയാണ് ഇറ്റാലിയന്‍ പൊലീസും.
ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ മോഡലായ ഹ്യൂറാകേന്‍ എല്‍പി 610-4 സൂപ്പര്‍കാറാണ് ഇറ്റാലിയന്‍ പൊലീസിനു ലഭിച്ചിരിക്കുന്നത്. ലംബോര്‍ഗിനി തന്നെയാണ് പൊലീസ് ലിവറിയടിച്ച് വാഹനം സംഭാവന ചെയ്തത്.

ഇറ്റാലിയന്‍ സംസ്ഥാന പൊലീസിന്റെ ഇളം നീല ലിവറിയിലുള്ള ലംബോര്‍ഗിനി ഹ്യൂറാകേനിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വാഹനത്തെ വിശദമായി കാണുക, അടുത്ത താളുകളില്‍.

റോമില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ച് ലംബോര്‍ഗിനി തലവന്‍ സ്റ്റീഫന്‍ വിങ്കിള്‍മാനാണ് വാഹനം ഇറ്റാലിയന്‍ പൊലീസിനു കൈമാറിയത്. നേരത്തെ ലംബോര്‍ഗിനി ഗല്ലാര്‍ഡോയും പൊലീസ് സേനയ്ക്ക് കൈമാറിയിരുന്നു ലംബോര്‍ഗിനി. പൊലീസിനു കൈമാറിയ ഹ്യൂറാകേന്‍ എല്‍പി 610-4ന്റെ റൂഫില്‍ ബീക്കണ്‍ ഘടിപ്പിച്ചിട്ടുണ്ട്. പൊലീസ് ലിവറിയോടു ചേരുന്ന വിധത്തില്‍ നീല നിറത്തിലുള്ള എല്‍ഇഡിയാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലുമായി നാല് സൈറനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

5.2 ലിറ്റര്‍ ശേഷിയുള്ള വി10 എന്‍ജിനാണ് ഹ്യൂറാകേന്‍ എല്‍പി 610-4-ലുള്ളത്. 610 കുതിരകളുടെ കരുത്തുണ്ട് എന്‍ജിന്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 3.2 സെക്കന്‍ഡാണ് ഹ്യൂറാകേനെടുക്കുന്നത്. മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ വാഹനത്തിനാകും.

ഗണ്‍ ഹോള്‍സ്റ്റര്‍ അടക്കം പൊലീസിന്റെ എല്ലാ സന്നാഹങ്ങളും ചേര്‍ക്കുവാനുള്ള സൗകര്യം വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മാന്വലായി പ്രവര്‍ത്തിപ്പിക്കാവുന്ന 'സ്റ്റോപ്' സിഗ്നല്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. നിയമലംഘനം നടത്തുന്ന മോട്ടോറിസ്റ്റുകളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.


Click it and Unblock the Notifications








