ഗല്ലാര്‍ഡോ പിന്‍ഗാമി ഹ്യൂറാകേനിന് വന്‍ ബുക്കിംഗ്
സ്‌പോര്‍ട്‌സ് കാര്‍ ചരിത്രത്തില്‍ ഐതിഹാസികമായ സ്ഥാനം നേടിയ ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി വന്ന ഹ്യൂറാകേന്‍ മോഡലിനെക്കുറിച്ച് എന്തെങ്കിലും സന്ദേഹങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് പിന്‍വലിക്കുവാന്‍ ആവശ്യപ്പെടുന്നു പുതിയ വാര്‍ത്തകള്‍.
ഹ്യൂറാകേനിന്റെ ബുക്കിംഗ് തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. ഇതിനകം തന്നെ 700 ബുക്കിംഗുകള്‍ ഈ വാഹനത്തിന് ലഭിച്ചുകഴിഞ്ഞു. ഹ്യൂറാകേനിനെ കൂടുതല്‍ അടുത്തറിയാം താഴെ.

സ്ഥിരം ശൈലി തന്നെയാണ് ഹ്യൂറാകേന്‍ എന്ന പേര് കണ്ടെത്തുവാന്‍ ലംബോര്‍ഗിനി ഉപയോഗിച്ചിട്ടുള്ളത്.

ഹ്യൂറാകേന്‍ എന്ന ഇറ്റാലിയന്‍ വാക്കിന് ഇതിഹാസമായി മാറിയ ഒരു പോരുകാളയുടെ പേരിനോടാണ് ബന്ധം. 1879ല്‍ നടന്ന കാളപ്പോരില്‍ ഹ്യൂറാകേന്‍ എന്നുപേരായ കാള വന്‍തോതില്‍ പ്രതിരോധിച്ചു നിന്നതായി പറയപ്പെടുന്നു. ഹ്യൂറാകേന്‍ എന്ന വാക്കിന് ഹരികേന്‍ കൊടുങ്കാറ്റ് എന്ന അര്‍ത്ഥവുമാണ് ഇറ്റാലിയന്‍ ഡിക്ഷണറി നല്‍കുന്നത്.

5.2 ലിറ്റര്‍ ശേഷിയുള്ള ലംബോര്‍ഗിനി ഹ്യുറാകേന്‍ എന്‍ജിന്‍ പുറത്തെടുക്കുക 610 കുതിരകളുടെ കരുത്താണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഹ്യൂറാകേന്‍ എന്‍ജിനെടുക്കുന്നത് 3.2 സെക്കന്‍ഡാണ്. വാഹനത്തിന് പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.

2014 ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഹ്യൂറാകേന്‍ മോഡലിനെ കാണാന്‍ ലംബോര്‍ഗിനി പവലിയനിലേക്ക് വന്‍ ജനപ്രവാഹം തന്നെയുണ്ടായി. 'സ്റ്റാര്‍ ഓഫ് ദി ഷോ' സമ്മാനവും വാങ്ങിയാണ് ഹ്യൂറാകേന്‍ അന്ന് ജനീവയില്‍ നിന്നും മടങ്ങിയത്.

വാഹനത്തിന്റെ മൊത്തം ഭാരം 1,422 കിലോഗ്രാമാണ്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതം 2.33 കിലോഗ്രാം വരുന്നു. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഹ്യൂറാകേനിനുള്ളത്.
ഹ്യൂറാകേന്‍ വീഡിയോ
ലംബോര്‍ഗിനി പുതുതായി നിര്‍മിച്ച 'ഡാപ്പിയ ഫ്രിസിയോണ്‍' ഡ്യുവല്‍ ക്ലച്ച് സങ്കേതമാണ് ഹ്യൂറാകേനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് മേഡിലാണ് വാഹനം ഓടുന്നത് എന്നതിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ ഈ ട്രാന്‍സ്മിഷന്‍ സംവിധാനത്തിന് സാധിക്കും.


Click it and Unblock the Notifications








