ലംബോര്‍ഗിനി ഹ്യൂറാകേന്‍ വീഡിയോ കാണാം
ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി വരാനൊരുങ്ങുന്ന ഹ്യൂറാകേനിന്റെ ചിത്രങ്ങളും വിശദാംശങ്ങളുമെല്ലാം നേരത്തെ വെളിച്ചപ്പെട്ടിരുന്നു. ബുക്കിംഗ് തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വന്‍തോതിലുള്ള ബുക്കിംഗ് സ്വന്തമാക്കാന്‍ ലംബോര്‍ഗിനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ വാര്‍ത്ത, വീഡിയോ രൂപത്തിലാണ് വന്നിരിക്കുന്നത്. ഹ്യൂറാകേന്‍ മോഡലിന്റെ ടീസര്‍ വീഡിയോയാണിത്.
വാഹനത്തിന്റെ പൂര്‍ണരൂപം ഈ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. വാലും തലയിലെ മുടിയും കാണിക്കുന്ന ഒരു പക്കാ ടീസര്‍ വീഡിയോ തന്നെയാണിതും. എന്നിരിക്കിലും ഒരു യഥാര്‍ത്ഥ ലംബോര്‍ഗിന് ഭ്രാന്തനെ ത്രസിപ്പിക്കാന്‍ ഈ വീഡിയോ ധാരാളമാണ്.
<center><iframe width="100%" height="450" src="//www.youtube.com/embed/ZA5zTTlAq-4" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








