ബങ്കളുരുവില്‍ ലംബോര്‍ഗിനി ഷോറൂം

By Santheep

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ ലംബോര്‍ഗിനിയുടെ ഒരു പുതിയ ഷോറൂം ബങ്കളുരുവില്‍ തുറന്നു. ഇത് കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഷോറൂമാണ്. ലംബോര്‍ഗിനി സിഇഒ സ്റ്റീഫന്‍ വിങ്കിള്‍മാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

രാജ്യത്ത് വലിയ വോള്യം വില്‍പനയ്ക്കുള്ള പദ്ധതിയൊന്നും തങ്ങള്‍ക്കില്ലെന്ന് വിങ്കിള്‍മാന്‍ വ്യക്തമാക്കി. ലംബോര്‍ഗിനി കാറുകളുടെ എക്‌സ്‌ക്ലൂസിവ് സ്വഭാവത്തിന് ഇടിവ് വരുത്തുന്ന യാതൊന്നും ചെയ്യാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ല.

Lamborghini Inaugurates New Showroom In Bangalore

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ലംബോര്‍ഗിനി കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണമായത് സ്ഥിരതയാര്‍ന്ന ഉല്‍പാദനപരിപാടികളാണെന്ന് വിങ്കിള്‍മാന്‍ പറഞ്ഞു. നിക്ഷേപം വര്‍ധിപ്പിച്ചതും വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

വൈദഗ്ധ്യം നേടിയ ജീവനക്കാരാണ് ലംബോര്‍ഗിനിയുടെ ബങ്കളുരു ഷോറൂമിലുള്ളത്. ഓരോ വ്യക്തിക്കും പ്രത്യേകമായ സേവനം നല്‍കാനുള്ള എല്ലാ സൗകര്യവും ഷോറൂമിലുണ്ട്.

ഇന്ത്യയിലെ തെക്കന്‍ പ്രദേശങ്ങളില്‍ ലംബോര്‍ഗിനിയുടെ സാന്നിധ്യം വളര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ബങ്കളുരുവില്‍ ഷോറൂം സ്ഥാപിച്ചിട്ടുള്ളത്.

ബങ്കളുരു ഷോറൂം അഡ്രസ്സ്‌
Hoysala Automotives Pvt. Ltd., No. 19/1, Doddamane,
Near Vittal Mallya Road-Lavelle Road Junction, Bengaluru-560001.

More from DriveSpark

Article Published On: Wednesday, November 26, 2014, 14:34 [IST]
English summary
Lamborghini Inaugurates New Showroom In Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X