ലംബോർഗിനിക്ക് വൻ വളർച്ച
ലംബോർഗിനിക്ക് 508 ദശലക്ഷം യൂറോയുടെ വൻ വിറ്റുവരവെന്ന് റിപ്പോർട്ട്. മുൻ വർഷം 469 ദശലക്ഷം യൂറോ വിറ്റുവരവുണ്ടായിരുന്ന സ്ഥാനത്താണിത്. മൊത്തം എട്ട് ശതമാനം വളർച്ചയാണിത്.
2013ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ലംബോർഗിനിയുടെ വിഖ്യാത മോഡലായ അവൻറഡോർ എൽപി 700-4 ആണ്. മൊത്തം 1001 യൂണിറ്റ് അവന്റഡോറുകൾ വിറ്റഴിക്കപ്പെട്ടു.

2012ൽ മൊത്തം 922 യൂണിറ്റാണ് വിറ്റഴിച്ചിരുന്നത്.
അവന്റഡോർ വിപണിയിലെത്ത് രണ്ടര വർഷത്തിനുള്ളിലാണ് ഈ നേട്ടങ്ങൾ എന്നത് ശ്രദ്ധേയമാണ്.
ലംബോർഗിനി അതിൻറെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ തന്നെ മികച്ച വിൽപന പിടിക്കാൻ സാധിച്ചതിലുള്ള സന്തോഷം കമ്പനിയുടെ സിഇഒ ആയ സ്റ്റീഫൻ വിങ്കിൾമാൻ അറിയിക്കുന്നു.
ലംബോർഗിനി പിന്തുടരുന്ന വിൽപനാനയത്തിന്റെയും ബ്രാൻഡിൻറെ കരുത്തിൻറെയും പ്രതിഭലനമാണ് വളർച്ചയിൽ കാണാനുള്ളതെന്ന് സ്റ്റീഫൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications








