ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കറുപ്പും വെള്ളിയും
ജനീവ മോട്ടോര്‍ ഷോ നമ്മുടെ ഓട്ടോ എക്‌പോയില്‍ നിന്ന് വളരെ ദൂരെയാണെന്നു പറയുന്നത് സ്വിറ്റ്‌സര്‍സര്‍ലന്‍ഡിലേക്കുള്ള ദൂരം കണക്കാക്കിയിട്ടല്ല. അവിടെ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങളുടെ പെരുമയാണ് നമ്മുടെ മാനദണ്ഡം. ലോകത്തിലെ വന്‍കാര്‍ നിര്‍മാതാക്കള്‍ മത്സരബുദ്ധിയോടെയാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്. അതിന്റെ ഗുണം മേളയുടെ പവലിയനുകളില്‍ കാണുകയും ചെയ്യാം.
ഇത്തവണത്തെ മോട്ടോര്‍ഷോ മാര്‍ച്ച് മൂന്നിനാണ് തുടങ്ങുക. അങ്ങോട്ട് കൊണ്ടുപോകാനായി ബ്രിട്ടിഷ് കാര്‍നിര്‍മാതാവായ ലാന്‍ഡ് റോവര്‍ തങ്ങളുടെ ക്ലാസിക് എസ്‌യുവി മോഡലായ ഡിഫന്‍ഡറിനെ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കറുപ്പും വെള്ളിയും നിറം പൂശിയ ഈ വാഹനങ്ങള്‍ ജനീവയിലെ കാഴ്ചക്കാരില്‍ വലിയ ആകാംക്ഷ നിറയ്ക്കും.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ബ്ലാക്ക് പാക്ക് എന്നും സില്‍വര്‍ പാക്ക് എന്നുമാണ് ഈ വാഹനങ്ങളെ വിളിക്കേണ്ടത്.

ബ്ലാക്ക് ഫിനിഷ് നല്‍കിയ ഡിഫന്‍ഡറിനെയാണ് ചിത്രത്തില്‍ കാണുന്നത്. സാന്റോരിനി എന്ന കറുപ്പിന്റെ വകഭേദം പൂശിയിരിക്കുന്നു വാഹനത്തില്‍. റൂഫ്, ഗ്രില്‍, ഗ്രില്ലിന്റെ ചുറ്റുമള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സാന്റോരിനി ബ്ലാക്ക് നിറം പൂശിയിട്ടുണ്ട്.

ഡിഫന്‍ഡര്‍ സില്‍വര്‍ പാക്ക് വരുന്നത് ഇന്‍ഡസ് സില്‍വര്‍ നിറം പൂശിയാണ്. നേരത്തെ പറഞ്ഞ ഭാഗങ്ങളില്‍ തന്നെയാണ് സില്‍വര്‍ നിറവും പൂശിയിരിക്കുന്നത്.

രണ്ടു പതിപ്പിനും രണ്ട് ഡിസൈനിലുള്ള അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. ബ്ലാക് എഡിഷന് ഘടിപ്പിച്ച അലോയ് വീലാണ് ചിത്രത്തില്‍. കറുപ്പ് നിറത്തിലുള്ള, അറക്കവാള്‍ പല്ലുകള്‍ പോലത്തെ അലോയ് ഡിസൈനാണിതിന്.

സില്‍വര്‍ പാക്കിന് ലഭിച്ചിരിക്കുന്ന അലോയ് വീല്‍ കാണുക.

ചിത്രത്തില്‍ സില്‍വര്‍ പാക്ക് ഡിഫന്‍ഡര്‍. എല്ലാ പതിപ്പുകളില്‍ പ്രൈവസി ഗ്ലാസ് ചേര്‍ത്തിരിക്കുന്നു.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ബ്ലാക്ക്, സില്‍വര്‍ പാക്കുകളിലെല്ലാം എബിഎസ്സും ഇബിഡിയും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.


Click it and Unblock the Notifications








