മാരുതി സുസൂക്കി വാഗണ്‍ ആര്‍ ക്രസ്റ്റ് ചിത്രങ്ങള്‍ പുറത്ത്
രണ്ടുദിവസം മുമ്പാണ് മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ ഒരു പരിമിത പതിപ്പ് 'ക്രസ്റ്റ്' എന്ന പേരിൽ പുറത്തിറങ്ങിയത്. ഉത്സവസീസണിലെ വിൽപനകൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി ഈ പുതുക്കൽ നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വിൽപനയുള്ള കാറുകളിലൊന്നാണ് വാഗൺ ആർ.
നിരവധി പുതു സന്നാഹങ്ങളോടെ വിപണിയിലെത്തിയ വാഗൺ ആർ ക്രസ്റ്റ് മോഡലിന്റെ ചിത്രങ്ങൾ മാരുതി പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ തന്നെ നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വ്യക്തമായി അറിയാം താഴെ.
ചിത്രങ്ങളിലൂടെ നീങ്ങുക

ചിത്രങ്ങളിലൂടെ നീങ്ങുക

പുതിയ ഗ്രില്‍ ഡിസൈനാണ് വാഗണ്‍ ആര്‍ ക്രസ്റ്റിന്റെ എക്സ്റ്റീരിയറില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്. ഫ്രണ്ട് ബംപറിലും ചെറിയ മാറ്റം വരുത്തിയതായി കാണാം.

വാഗൺ ആറിന്റെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സ് വാഹനത്തെ കൂടുതൽ ആകർഷകതമാക്കുന്നു.

ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം ചേര്‍ത്തിരിട്ടുണ്ട്. ബ്ലൂടൂത്ത് സന്നാഹത്തോടെയുള്ളതാണ് ഓഡിയോ സിസ്റ്റം.

പുതിയ സീറ്റ് കവറുകളും സ്റ്റീയറിങ് വീല്‍ കവറും ചേര്‍ത്തിട്ടുണ്ട്.

പുതിയ ഫ്‌ലോര്‍ മാറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ്, മഡ് ഫ്‌ലാപ്പുകള്‍ തുടങ്ങിയ അധിക സംവിധാനങ്ങള്‍ വേറെയുമുണ്ട് വാഹനത്തില്‍.

സ്റ്റൈലൻ വീൽ കവറുകളാണ് വാഗൺ ആർ ക്രസ്റ്റിൻറെ മറ്റൊരാകർഷണം. 1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എന്‍ജിനാണ് മാരുതി സുസൂക്കി വാഗണ്‍ ആറിലുള്ളത്. 68 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ വാഹനം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.5 കിലോമീറ്ററാണ് ഈ എന്‍ജിന്‍ പകരുന്ന മൈലേജ്.

പുറത്ത് 32,500 രൂപ വിലവരുന്ന ആക്‌സസറികള്‍ ക്രെസ്റ്റ് പതിപ്പിലുണ്ട്. മാരുതി സുസൂക്കി അധികമായി ഈടാക്കുന്നത് 22,500 രൂപ മാത്രമാണ്.


Click it and Unblock the Notifications








