മഹീന്ദ്ര കാറുകള്‍ക്ക് 1.5 ലക്ഷം വരെ ഡിസ്‌കൗണ്ട്
മഹീന്ദ്ര വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ നാലും 28നും ഇടയില്‍ വാഹനം വാങ്ങുന്നവര്‍ക്കു മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുക.
ക്വണ്‍ടോ, എക്‌സ്‌യുവി500, ബൊലെറോ, സൈലോ, റക്‌സ്റ്റണ്‍, വെരിറ്റോ, വെരിറ്റോ വൈബ് എന്നീ വാഹനങ്ങള്‍ക്കാണ് വിലക്കിഴിവ് നല്‍കുന്നത്.

എക്‌സ്‌യുവി500 ക്രോസ്സോവറിന് 65,000 രൂപ വരുന്ന ഓഫറുകളാണ് മഹീന്ദ്ര നല്‍കുന്നത്. മഹീന്ദ്ര സൈലോ എംപിവിക്ക് 65,000 രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്ര ക്വണ്‍ടോ ചെറു എംപിവിക്ക് 75,000 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്. ബൊലെറോ എസ്‌യുവി ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ 60,000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കും കമ്പനി.
സാങ്‌യോങ് റക്‌സ്റ്റണ്‍ എസ്‌യുവിയിലാണ് ഏറ്റവും വലിയ ഓഫര്‍ നല്‍കുന്നത്. 1.5 ലക്ഷം രൂപയുടെ നേട്ടമാണ് ഈ എസ്‌യുവി ഇപ്പോള്‍ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കുക.
വെരിറ്റോ, വെരിറ്റോ വൈബ് എന്നീ വാഹനങ്ങളില്‍ 60,000 രൂപ വരെയുള്ള ഓഫര്‍ നല്‍കുന്നുണ്ട് മഹീന്ദ്ര.


Click it and Unblock the Notifications








