മഹീന്ദ്ര 4 ശതമാനം വളര്‍ന്നു

By Santheep

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സെപ്തംബര്‍ മാസത്തില്‍ 4 ശതമാനം വില്‍പനാവളര്‍ച്ച നേടി. 44,911 യൂണിറ്റാണ് മഹീന്ദ്രയുടെ കഴിഞ്ഞമാസത്തെ വില്‍പന. പാസഞ്ചര്‍ വിഭാഗത്തില്‍ മാത്രമായി 19,893 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട് കമ്പനി. ഇത് കഴിഞ്ഞവര്‍ഷം സെപ്തംബറിലെ വില്‍പനയായ 18,916 യൂണിറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ 5 ശതമാനം വളര്‍ച്ച കാണിക്കുന്നുണ്ട്.

ആഭ്യന്തരവിപണിയില്‍ മഹീന്ദ്ര വിറ്റഴിച്ചത് 42,408 വാഹനങ്ങളാണ്. കഴിഞ്ഞവര്‍ഷത്തെ വില്‍പന 40,574 യൂണിറ്റായിരുന്നു. ഇത് 5 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

Mahindra auto sales growth

വാണിജ്യവാഹനവിഭാഗത്തിലെ 4 വീലറുകളുടെ വില്‍പന മാത്രമെടുത്താല്‍ 9 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. 15,979 യൂണിറ്റാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 14709 യൂണിറ്റായിരുന്നു വില്‍പന.

അതെസമയം 3 വീലര്‍ വിഭാഗത്തില്‍ വില്‍പനയില്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ 6403 യൂണിറ്റ് വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 6,096 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.

കയറ്റുമതിയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. നടപ്പുവര്‍ഷത്തെ വില്‍പന 2,503 യൂണിറ്റാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വില്‍പന 2715 യൂണിറ്റായിരുന്നു. 8 ശതമാനത്തിന്റെ ഇടിവ്.

More from DriveSpark

Article Published On: Saturday, October 4, 2014, 16:51 [IST]
English summary
Mahindra & Mahindra reports auto sales of 44,911 units during September 2014 over 43,289 units in Sep 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X