മഹീന്ദ്രയുടെ വില്‍പനയില്‍ ഇടിവ്
മഹീന്ദ്രയുടെ വാഹനവില്‍പനയില്‍ 13 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു നവംബര്‍ മാസത്തില്‍. മൊത്തം 34,292 വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തില്‍ മൊത്തം വില്‍പന 39,254 യൂണിറ്റായിരുന്നു.
അതെസമയം സ്‌കോര്‍പിയോ എസ്‌യുവിയുടെ പുതുതലമുറ പതിപ്പിന് മികതച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ബൊലെറോ, എക്‌സ്‌യുവി500, സൈലോ, വെരിറ്റോ എന്നീ വാഹനങ്ങള്‍ മൊത്തമായി 13,765 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ 16,771 യൂണിറ്റ് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

അന്താര്‍ദ്ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുന്നത് വരുംമാസങ്ങളില്‍ വാഹനവില്‍പനയില്‍ അനുകൂല ചലനം സൃഷ്ടിച്ചേക്കുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.
മഹീന്ദ്രയുടെ കയറ്റുമതിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ 2993 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നതിന്റെ സ്ഥാനത്ത് നടപ്പുവര്‍ഷം നവംബറില്‍ 2192 യൂണിറ്റാണ് വില്‍പന.


Click it and Unblock the Notifications








