മഹീന്ദ്ര വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകള്‍
പുതിയ സര്‍ക്കാര്‍ വന്നതിനുശേഷവും വാഹനവില്‍പനയില്‍ വലിയ ചലനങ്ങളൊന്നും സംഭവിച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് അധികദിവസങ്ങളായിട്ടില്ല എന്നതിലാണ് ഓട്ടോമേഖല ആശ്വാസം കൊള്ളുന്നത്. ജൂലൈ മാസത്തില്‍ ബജറ്റ് അവതരണം കാത്തിരിക്കുകയാണിപ്പോള്‍ എല്ലാവരും. ഇതിനിടയില്‍ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള വില്‍പനാ തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാവായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഓഫറുകളുമായി രംഗത്തു വന്നതാണ് ഈ വഴിക്കുള്ള ഏറ്റവും പുതിയ വാര്‍ത്ത.
മഹീന്ദ്രയുടെ ഓഫറുകള്‍ വിശദമായറിയാം താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക

മഹീന്ദ്ര ബൊലെറോ
രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായ ബൊലെറോയില്‍ 19,000 രൂപയുടെ ഓഫറുകളാണ് മഹീന്ദ്ര നല്‍കുന്നത്.

മഹീന്ദ്ര ക്വാണ്‍ടോ
മഹീന്ദ്രയുടെ ചെറു എസ്‌യുവിയായ ക്വാണ്‍ടോയില്‍ 16,000 രൂപയുടെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു മഹീന്ദ്ര.

മഹീന്ദ്ര സൈലോ
മഹീന്ദ്ര സൈലോ എംപിവിയില്‍ മഹീന്ദ്ര ഓഫര്‍ ചെയ്യുന്നത് 75,000 രൂപയുടെ നേട്ടമാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ
മഹീന്ദ്ര സ്‌കോര്‍പിയോ എസയുവിയില്‍ 60,000 രൂപയുടെ നേട്ടമുണ്ട് ഇപ്പോള്‍ വാങ്ങിയാല്‍.

മഹീന്ദ്ര സാങ്‌യോങ് റക്‌സ്റ്റണ്‍
മഹീന്ദ്ര സാങ്‌യോങ് റക്‌സ്റ്റണ്‍ എസ്‌യുവി ഇപ്പോള്‍ വില്‍ക്കുന്നത് 35,000 രൂപയുടെ ഓഫറുകളോടെയാണ്.

മഹീന്ദ്ര എക്‌സ്‌യുവി500
മഹീന്ദ്ര എക്‌സ്‌യുവി500 എസ്‌യുവിയില്‍ 25,000 രൂപയുടെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി.

മഹീന്ദ്ര വെരിറ്റോ വൈബ്
മഹീന്ദ്ര വെരിറ്റോ വൈബില്‍ 26,000 രൂപയുടെ നേട്ടങ്ങള്‍ ഓഫര്‍ ചെയ്യുന്നു കമ്പനി.


Click it and Unblock the Notifications








