എട്ട് മഹീന്ദ്ര വണ്ടികള്‍ 12 മാസത്തിനുള്ളില്‍
അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ മഹീന്ദ്രയില്‍ നിന്ന് 8 വാഹനങ്ങള്‍ നിരത്തിലെത്തും. ഇവയില്‍ പുതിയ വാഹനങ്ങളും മുഖംമിനുക്കലും പുതിയ വേരിയന്റുകളുമെല്ലാമടങ്ങും.
സ്കോർപിയോ പ്രത്യേക പതിപ്പ് ചിത്രങ്ങൾ
അടുത്ത മാസങ്ങളില്‍ ലോഞ്ച് ചെയ്യാനുള്ള ചില മഹീന്ദ്ര വാഹനങ്ങള്‍ നിരത്തുകളില്‍ തകൃതിയായി ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിടെയായി പലയിടങ്ങളില്‍ വെച്ച് കണ്ടിട്ടുള്ളത് മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതുരൂപമാണ്. സ്‌കോര്‍പിയോ 2014 മോഡല്‍ അധികം താമസിക്കാതെ തന്നെ വിപണി പിടിക്കും.
മഹീന്ദ്രയുടെ ജീവിതവും കാലവും

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചില പുതുക്കലുകള്‍ വരുത്താണ് മഹീന്ദ്ര സ്‌കോര്‍പിയോ 2014 മോഡല്‍ വിപണിക്കായി തയ്യാറാവുന്നത്. ജൂണ്‍ മാസത്തോടെ ഈ വാഹനം എത്തിച്ചേരുമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്തായാലും പുതിയ ക്രോര്‍പിയോയെ ഓട്ടോ എക്‌സ്‌പോയില്‍ കാണുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.
മഹീന്ദ്രയുടെ പുതിയ യൂട്ടിലിറ്റി ടെസ്റ്റിനിടെ അപകടത്തിൽപെട്ടു - ഇവിടെ വായിക്കാം

മഹീന്ദ്ര മാക്‌സിമോ ലോഡ് കാരിയറിന്റെ പുതുക്കിയ രൂപമാണ് വാണിജ്യവാഹനങ്ങളുടെ നിരയില്‍ അടുത്തതായി മഹീന്ദ്ര പുറത്തിറക്കാന്‍ പോകുന്നത്. മാക്‌സിമോയെ ആധാരമാക്കിയ ഒരു മിനിവാനും ഉടന്‍ തന്നെ പുറത്തിറങ്ങും.

ഒരു മിനി ട്രക്ക് മഹീന്ദ്രയുടെ ഗവേഷണകേന്ദ്ര്ങ്ങളില്‍ വികസിപ്പിക്കപ്പെടുന്നുണ്ട്. ടാറ്റ ഏസിന് എതിരാളിയായി ഈ വാഹനം വിപണിയില്‍ നിലപാട് കണ്ടെത്തും.
ഒരു അമേരിക്കൻ ഓട്ടോമൊബൈൽ പത്രപ്രവർത്തകൻറെ ഇന്ത്യൻ അനുഭവങ്ങൾ - ഇവിടെ ക്ലിക്കുക

എക്‌സ്‌യുവി 500-യുടെ പുതുക്കിയ പതിപ്പും പദ്ധതിയിലുണ്ട്. ഈ വാഹനം 2015 മാര്‍ച്ച് മാസത്തില്‍ വിപണിയില്‍ പ്രവേശിക്കുമെന്നറിയുന്നു.
ഗുജറാത്ത് 'പ്രധാനമന്ത്രി'യുടെ വാഹനം - ഇതുവഴി
ഇക്കോസ്‌പോര്‍ടിന് എതിരാളിയായി ഒരു ചെറു ക്രോസ്സോവര്‍ മഹീന്ദ്രയുടെ ഗവേഷണകേന്ദ്രങ്ങളില്‍ ഒരുങ്ങിയിട്ടുണ്ട് ഈ വാഹനത്തിന്റെ ടെസ്റ്റുകള്‍ പലയിടങ്ങളിലായി നടന്നുവരുന്നുണ്ട്.
മഹീന്ദ്ര ക്വൺടോയെക്കുറിച്ച് എല്ലാമറിയാം - ദിതുവഴി പോവുക


Click it and Unblock the Notifications








