മഹീന്ദ്ര സ്‌കോര്‍പിയോ ബുക്ക് ചെയ്യാം
ഇന്ത്യന്‍ യൂട്ടിലിറ്റി വിപണിയിലെ രാജാവായ മഹീന്ദ്രയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നായ മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയുടെ പുതുക്കിയ മോഡലിനുള്ള ബുക്കിങ് തുടങ്ങി. പുതിയ വാഹനത്തിന്റെ ടെസ്റ്റിങ് അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
മഹീന്ദ്രയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കു മാത്രമായി മുന്‍പുതന്നെ ബുക്കിങ് തുടങ്ങിയിരുന്നു. രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ മഹീന്ദ്ര ബുക്കിങ് സ്വീകരിക്കുന്നുള്ളൂ. ഇപ്പോള്‍ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ പ്രകാരം സെപ്തംബര്‍ 19 മുതല്‍ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ബുക്കിങ് സ്വീകരിക്കും.

2014 സ്‌കോര്‍പിയോ ബുക്കു ചെയ്യാനായി 20,000 രൂപയാണ് ഡീലര്‍ഷിപ്പില്‍ അടയ്‌ക്കേണ്ടത്. വിലയും മറ്റു വിവരങ്ങളും ലോഞ്ച് ദിവസമായ സെപ്തംബര്‍ 25ന് മാത്രമേ ലഭിക്കുകയുള്ളൂ.
എസ്2, എസ്4, എസ്6, എസ്8, എസ്10 എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാകുക. ഡമണ്ട് വൈറ്റ്, ഫിയറി ബ്ലാക്ക്, റോക്കി ബീജ്, ജാവ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ, മോള്‍ടന്‍ റെഡ് എന്നീ നിറങ്ങളില്‍ സ്‌കോര്‍പിയോ ലഭ്യമാകും.


Click it and Unblock the Notifications