ക്വട്ടേഷൻകാർക്ക് വെടിയേൽക്കാത്ത സ്കോർപിയോ

ഈയിടെ ആമിര്‍ ഖാന്‍ വെടിയുണ്ടയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു വാഹനം സ്വന്തമാക്കിയിരുന്നു. കോടികള്‍ ചെലവിട്ടാണ് ആമിര്‍ മെഴ്‌സിഡിസ് എസ്600 എന്ന പ്രതിരോധസന്നാഹം ഘടിപ്പിച്ച വാഹനം സ്വന്തമാക്കിയത്. മുകേഷ് അംബാനിയെപ്പോലെ വളരെ ചുരുക്കം പേരുടെ പക്കല്‍ മാത്രമാണ് ഈ പ്രതിരോധവാഹനമുള്ളത് എന്നതുകൂടി കേള്‍ക്കുമ്പോള്‍ നമുക്ക് ചിന്താധീനരായിപ്പോകാതിരിക്കാനാവില്ല. നമ്മുടെ നേര്‍ക്കു വരുന്ന വെടിയുണ്ടകളെ ആര് തടുക്കും?! എല്ലാം പടച്ചവന്റെ പക്കലേല്‍പ്പിക്കുന്നത് ഒരു ഔട്‌ഡേറ്റഡ് പരിപാടിയാണ്.

ഈ വിഷയത്തില്‍ ചുരുങ്ങിയ ചെലവില്‍ നമ്മെ സഹായിക്കുന്നു ചിലരിവിടെ. മഹീന്ദ്ര സ്‌കോര്‍പിയോയില്‍ ബുള്ളറ്റ് പ്രൂഫ് കിറ്റ് ഘടിപ്പിക്കാനുള്ള അവസരം ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ സ്‌നാപ്ഡീല്‍ വഴിയാണ് കൈവരുന്നത്. ഈ കിറ്റിന്റെ വിശദാംശങ്ങളും സ്‌നാപ്ഡീല്‍ പേജിലേക്കുള്ള ലിങ്കവുമെല്ലാം ചുവടെ നല്‍കുന്നു.

സ്‌കോര്‍പിയോയില്‍ ഇനി വെടി കൊള്ളില്ല

75,000 രൂപ ചെലവാക്കി മഹീന്ദ്ര ഡിഫന്‍സ് ബുള്ളറ്റ് പ്രൂഫ് വെഹിക്കിള്‍ കിറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 9 എംഎം പിസ്റ്റള്‍ സംരക്ഷണമാണ് ഈ കിറ്റ് ഉറപ്പു നല്‍കുന്നത്. ഈ സംരക്ഷണം ആമിറിൻറെ വാഹനത്തിലേതുപോലെ അത്ര സന്നാഹപ്പെട്ടതല്ലെങ്കിലും നാട്ടിലെ ക്വട്ടേഷൻകാർക്കും ഗുണ്ടകൾക്കുമെല്ലാം ഉപകാരപ്പെടും.

സ്‌കോര്‍പിയോയില്‍ ഇനി വെടി കൊള്ളില്ല

എല്ലാ വശങ്ങളിലും ബുള്ളറ്റ് പ്രൂഫ് പാനലുകള്‍ ലഭിക്കും. ഇന്ധന ടാങ്കിന് പൊട്ടിത്തെറി തടയുന്ന സന്നാഹവും ഇതോടൊപ്പം ലഭിക്കും.

സ്‌കോര്‍പിയോയില്‍ ഇനി വെടി കൊള്ളില്ല

ഫ്രണ്ട് വിന്‍ഡ് സ്‌ക്രീന്‍ അടക്കമുള്ള എല്ലാ ഗ്ലാസ് പാനലുകളും മാറ്റി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിക്കും. വെഹിക്കിള്‍ ട്രാക്കിംഗ് ഡിവൈസും ഇക്കൂട്ടത്തില്‍ ഘടിപ്പിച്ചു കിട്ടും. രണ്ടു വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്.

സ്‌കോര്‍പിയോയില്‍ ഇനി വെടി കൊള്ളില്ല

കിറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവടക്കം മൊത്തം 12.67 ലക്ഷം രൂപയാണ് വില. ബുക്ക് ചെയ്താല്‍ വാഹനം കൊണ്ടുപോയി കിറ്റ് ഘടിപ്പിച്ച് തിരിച്ച് വീട്ടിലെത്തുക്കുമെന്നാണ് വാഗ്ദാനം.

സ്‌കോര്‍പിയോയില്‍ ഇനി വെടി കൊള്ളില്ല

ഓര്‍ഡര്‍ ചെയ്താല്‍ സെല്ലറായ ഡിഫന്‍സ് ലാന്‍ഡ് സിസ്റ്റംസില്‍ നിന്ന് നിങ്ങള്‍ക്ക് വിളിവരും. ഉല്‍പന്നത്തിന്റെ എല്ലാ വിവരങ്ങളും അപ്പോള്‍ ലഭിക്കും. വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങാനും ഈയവസരത്തില്‍ സാധിക്കുമെന്നാണ് അറിയുന്നത്. അടച്ച അഡ്വാന്‍സ് തുക മുഴുവനായും

More from DriveSpark

Article Published On: Thursday, April 3, 2014, 7:09 [IST]
English summary
Mahindra Defence Bullet Proof Vehicle Kit for 9mm Pistol Protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X