രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതികാര്‍ റാലി

ജൂണ്‍ 28ന് ബങ്കളുരു നഗരം ഒരു അസാധാരണ നീക്കം കണ്ട് അത്ഭുതപ്പെട്ടു. മഹീന്ദ്ര രേവയുടെ ഇ2ഒ കാറുകള്‍ ഒരു റാലിയായി നീങ്ങുകയായിരുന്നു. നഗരത്തെ പരിസ്ഥിതി സംബന്ധമായി ബോധവല്‍ക്കരിക്കുക എന്നതായിരുന്നു ഈ റാലിയുടെ ലക്ഷ്യം. രേവ ഇലക്ട്രിക് കാറിന്റെ മാതൃനഗരമാണ് ബങ്കളുരു.

കൂടുതലാളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ റാലിയിലൂടെ തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് മഹീന്ദ്ര പറയുന്നു. 'നല്ലൊരു നാളേക്കുവേണ്ടി ഡ്രൈവ് ചെയ്യൂ' എന്നതായിരുന്നു റാലിയുടെ തീം.

Mahindra Electric Car Rally in Bangalore

നഗരത്തില്‍ അഞ്ച് കിലോമീറ്ററോളം രേവ സഞ്ചരിച്ചു. ബങ്കളുരുവില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നതിന് ഒരുപാട് സഞ്ചരിച്ചു എന്നാകുന്നു അര്‍ത്ഥം. മധ്യഭാഗത്തുനിന്ന് 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കര്‍ണാടകത്തിലെ കുഗ്രാമങ്ങള്‍ കാണാന്‍ കഴിയുന്ന വിധത്തിലാണ് നഗരത്തിന്റെ വലിപ്പം.

ഈ ചെറിയ നഗരം മഹീന്ദ്ര ഇ2ഒ മോഡലിനെ നല്ല രീതിയില്‍ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നു പറയാം. നഗരത്തിലെ കടുത്ത ട്രാഫിക് ബ്ലോക്കുകളില്‍ രേവ പോലുള്ള വാഹനങ്ങള്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടാതെ പാരിസ്ഥിതികാവബോധമുള്ളവരും സമ്പത്തുള്ളവരുമായ കുറെപ്പേര്‍ ഈ നഗരത്തിലുണ്ട്. ഇവ രണ്ടും ചേര്‍ന്നാല്‍ മാത്രമേ രേവ വാങ്ങിക്കാന്‍ പറ്റൂ.

ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ കൂടിച്ചേരലാണ് ജൂണ്‍ 28ന് നഗരത്തില്‍ നടന്നതെന്ന് മഹീന്ദ്ര രേവ സിഇഒ ചേതന്‍ മാലിനി പറഞ്ഞു. ഇ2ഒ ഉപഭോക്താക്കള്‍ വഴിയിലുടനീളം മരത്തൈകള്‍ നട്ടുകൊണ്ടാണ് റാലിയെ മുമ്പോട്ടു നീക്കിയത്.

ഇന്നത്തെ വീഡിയോ
റോഡിലെ കലിപ്പിന് സ്‌പോട്ടില്‍ പണി!

റോഡില്‍ ബൈക്കുമെടുത്തിറങ്ങിയാല്‍ ചിലവന്മാര്‍ക്ക് ചൊറിച്ചിലിളകും. ഫേസ്ബുക്കിലും മറ്റുമിരുന്ന് ചൊറിയുന്ന പോലെയല്ല റോഡിലെ ചൊറിച്ചില്‍. പണി സ്‌പോട്ടില്‍ കിട്ടും. ഒരുത്തന്‍ തന്റെ ഒണക്ക ബൈക്കുമെടുത്ത് റോഡിലിറങ്ങിയതിന്റെ ബാക്കിയാണ് ഈ വീഡിയോയില്‍ കാണുന്നത്. താനും തന്റെ ബൈക്കും ഒത്തുപിടിച്ചാല്‍ പോലും കുതിരശക്തി തികയ്ക്കാന്‍ പറ്റാത്ത ഒരു കാറിനോടാണ് അവന്‍ കലിപ്പു തീര്‍ത്തത്. കാര്‍ കാര്യമറിഞ്ഞതുപോലുമില്ല. ചെക്കന്‍ ദാണ്ടെ നിലത്ത്.

<iframe width="600" height="450" src="//www.youtube.com/embed/UpjZNUWNaww?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, July 4, 2014, 13:10 [IST]
English summary
On the 28th of June, Bangalore witnessed the largest gathering of Mahindra e2o owners in the city.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X