മഹീന്ദ്ര ഇലക്ട്രിക് കാറുകളുമായി യൂറോപ്പിലേക്ക്
ഇലക്ട്രിക് കാറുകളുടെ ഭാവിയില്‍ വലിയ പ്രതീക്ഷകളര്‍പിക്കുന്ന ഇന്ത്യന്‍ കാര്‍നിര്‍മാതാവാണ് മഹീന്ദ്ര. ബങ്കളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രേവ എന്ന ഇലക്ട്രിക് വാഹനനിര്‍മാണ കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ഇലക്ട്രിക് കാറുലകത്തിലേക്ക് മഹീന്ദ്ര കടന്നു. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ ഇപ്പോഴും ഇലക്ട്രിക് കാറുകളെ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. മഹീന്ദ്ര പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ന് വിപണിയില്‍ ശരിയായ വില്‍പന കണ്ടെത്താന്‍ സാധിക്കുന്നില്ല.
ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം വളര്‍ച്ചയെത്തിയ വിപണികളെ കണ്ടെത്തുക എന്നതാണ്. ഈ വഴിക്കുള്ള നീക്കങ്ങള്‍ മഹീന്ദ്ര തുടങ്ങിയതായാണ് അറിയുന്നത്. നോര്‍വെ, യുകെ, ഫ്രാന്‍സ് തുടങ്ങിയ വിപണികളെ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞതായി മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്ക പറയുന്നു.

മാസത്തില്‍ 100 യൂണിറ്റ് പോലും വരുന്നില്ല ഇ2ഒ ഇലക്ട്രിക് കാറിന്റെ നിലവിലെ വില്‍പന. ഇതില്‍ കമ്പനിക്ക് അതൃപ്തിയുണ്ട്. സാമ്പത്തികശേഷിയുള്ള ഉപഭോക്താക്കള്‍ സെക്കന്‍ഡ് കാറെന്ന നിലയില്‍ വാങ്ങിക്കുന്നതാണ് രേവയുടെ പ്രധാന വിപണി. ചെറുകാര്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരാരും രേവയിലേക്ക് വരുന്നില്ലെന്നതാണ് സത്യം. സമാനമായ വിലയ്ക്ക് കുറെക്കൂടി സ്ഥലസൗകര്യവും മറ്റുമുള്ള പെട്രോള്‍-ഡീസല്‍ കാറുകളിലേക്ക് പോകുന്നു ഉപഭോക്താക്കള്‍.
അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്നാണ് ഗോയങ്ക പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയില്‍ തങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications