നല്ല നാളുകള്‍ വരുമെന്ന് ഓട്ടോവിപണിക്ക് പ്രതീക്ഷ

By Santheep

വ്യാവസായികവൃത്തങ്ങളില്‍ പൊതുവില്‍ അനുകൂലമായ പ്രതികരണമാണ് മോഡിയുടെ ആദ്യ ബജറ്റിനോടുള്ളത്. അധികാരത്തില്‍ വന്ന് അധിക ദിവസങ്ങളായിട്ടില്ല എന്ന പ്രത്യേക പരിഗണന ഈ ഈ ബജറ്റിന് ലഭിക്കുന്നുണ്ട്. ഉല്‍പാദനമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും നിക്ഷേപം വളര്‍ത്തുന്നതിനുള്ള നടപടികളെടുക്കുന്നതുമെല്ലാം പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.

വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ, പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റിനെ ഓട്ടോവിപണിയും സ്വീകരിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കുറച്ചുകൂടി കാത്തിരിക്കാം എന്ന സന്ദേശവും ഓട്ടോമേഖല നല്‍കുന്നു.

മഹീന്ദ്രയുടെ തലവന്‍ പവന്‍ ഗോയങ്ക മോഡിയുടെ ബജറ്റിനെ സ്വാഗതം ചെയ്യുന്നു. അടിസ്ഥാനസൗകര്യ വികസനത്തിലും ഉല്‍പാദനമേഖലയിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ബജറ്റ് എന്നാണ് ഗോയങ്കയുടെ പ്രതികരണം. കൃത്യമായ ലക്ഷ്യബോധത്തോടു കൂടിയ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം വളര്‍ത്തുന്നതിനുള്ള അനുകൂല നിലപാട് ഈ ബജറ്റിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Mahindra and General Motors React

അടുത്ത ഒന്‍പതു മാസം വളരെ നിര്‍ണായകമാണെന്നും കൃത്യമായ ഒരടിത്തറ പടുത്തുയര്‍ത്തേമ്ട സന്ദര്‍ഭമാണിതെന്നും ഗോയഞ്ക പറയുന്നു. സര്‍ക്കാരിന് അതിനു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ മഹീന്ദ്രയ്ക്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏക ഇലക്ട്രിക് കാര്‍ നിര്‍മാതാവാണ് മഹീന്ദ്ര. കമ്പനിയുടെ പ്രതീക്ഷകള്‍ പക്ഷേ വെറുതെയായി.

ഗ്രാമീണ റോഡുകളും ഹൈവേകളും മികവുറ്റതാക്കാനുള്ള നീക്കം ബജറ്റിലുള്ളത് സ്വാഗതം ചെയ്യുന്നതായി ജനറൽ മോട്ടോഴ്സ് പ്രസിഡണ്ട് അര്‍വിന്ദ് സക്‌സേന പറഞ്ഞു. നികുതിയുടെ കാര്യത്തില്‍ വന്നിട്ടുള്ള പുതിയ തീരുമാനങ്ങളെയും സക്‌സേന സ്വാദതം ചെയ്തു.

ശരിയായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മികച്ച ഫലം തരുന്ന തീരുമാനങ്ങളാണ് സര്‍ക്കാരെടുത്തിട്ടുള്ളതെന്ന് അര്‍വിന്ദ് സക്‌സേന ചൂണ്ടിക്കാട്ടി. ശരിയാ ദിശയില്‍ തന്നെ സര്‍ക്കാര്‍ നീങ്ങുമെന്നും വിപണി അനുകൂലമായി പ്രതികരിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

More from DriveSpark

Article Published On: Friday, July 11, 2014, 16:16 [IST]
English summary
The newly elected Modi Government had a mammoth task up ahead. They had to present the Union Budget for 2014 to 2015, seems like there is no settling down period for the new government.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X