വില്‍പന കുറഞ്ഞു; മഹീന്ദ്ര 4 ദിവസത്തേക്ക് ഉല്‍പാദനം നിറുത്തുന്നു

Written By:

വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെത്തുടര്‍ന്ന് തങ്ങളുടെ പ്ലാന്റുകളില്‍ നാലുദിവസത്തേക്ക് ഉല്‍പാദനം നിറുത്തിവെക്കാന്‍ മഹീന്ദ്രയുടെ തീരുമാനം. ഛക്കനിലുള്ള പ്ലാന്റ് അടക്കമുള്ള എല്ലാ മഹീന്ദ്ര നിര്‍മാണകേന്ദ്രങ്ങളും നാലുദിവസം അടച്ചിടും.

ഓഗസ്റ്റ് മാസത്തില്‍ തന്നെ നടക്കുന്ന ഈ പ്ലാന്റ് അടച്ചിടല്‍ ഏതെല്ലാം ദിവസങ്ങളിലാണ് നടക്കുക എന്നത് വ്യക്തമായിട്ടില്ല.

മഹീന്ദ്രയ്ക്ക് ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളാണുള്ളത്. ഛക്കന്‍, നാസിക്, ഹരിദ്വാര്‍ എന്നിടങ്ങളിലാണിവ സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മഹീന്ദ്ര പറയുന്നു.

To Follow DriveSpark On Facebook, Click The Like Button
Mahindra To Halt Production For Four Days

ജൂലൈ മാസത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മഹീന്ദ്രയുടെ വില്‍പനയിലെ വന്‍ ഇടിവ് പ്രകടമായിരുന്നു. 2013 ജൂലൈ മാസത്തിലെ വില്‍പനയെ അപേക്ഷിച്ച് 9.91 ശതമാനം കണ്ട് വില്‍പന ഇടിയുകയുണ്ടായി നടപ്പുവര്‍ഷം ജൂലൈയില്‍. 2014 ജൂലൈ മാസത്തില്‍ ആകെ വിറ്റഴിച്ചത് 14,348 വാഹനങ്ങളാണ്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മഹീന്ദ്രയുടെ വില്‍പന ഇടിഞ്ഞത് 6.91 ശതമാനത്തോളമാണ്. ഈ കലയളവില്‍ മഹീന്ദ്ര മൊത്തം വിറ്റഴിച്ചത് 66,528 യൂണിറ്റ് വാഹനങ്ങളാണ്. 

കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Indian auto manufacturer Mahindra have planned to stop production for four days this month owing to low demand for their vehicles.
Story first published: Monday, August 18, 2014, 15:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark