മഹീന്ദ്ര 5,000 കോടി നിക്ഷേപിക്കുന്നു
ഇന്ത്യയുടെ ഓട്ടോവിപണിയില്‍ ആഭ്യന്തരകുത്തകകളെ തകര്‍ക്കാന്‍ പാങ്ങുള്ള ആരും ഇന്നുവരെ എത്തിയിട്ടില്ല. എന്നാല്‍, കാര്യങ്ങള്‍ എക്കാലത്തും ഒരുപോലെയാകില്ലെന്ന് മഹീന്ദ്രയ്ക്ക് നന്നായറിയാം. ഇതിനുദാഹരണണാണ് ഇന്നത്തെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ്. പുതുതായി രൂപപ്പെട്ട ഈ സെഗ്മെന്റില്‍ വന്നിറങ്ങുന്ന ഓരോ വാഹനവും മഹീന്ദ്രയെ ഞെട്ടിക്കുകയാണ്. ഇന്നുവരെ ഇളക്കം തട്ടാതിരുന്ന പല വാഹനങ്ങളുടെയും വില്‍പനയെ ഇക്കോസ്‌പോര്‍ട് പോലുള്ള വാഹനങ്ങള്‍ ബാധിക്കുന്ന അവസ്ഥ വന്നിരിക്കുന്നു.
പുതിയ വിപണിപരിസരം കൃത്യമായി തിരിച്ചറിഞ്ഞ് അധികമൂലധനം ഇറക്കാനുള്ള തീരുമാനം മഹീന്ദ്രയില്‍ നിന്ന് വന്നുകഴിഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 5,000 കോടിരൂപയാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഇറക്കുക.

നിലവിലുള്ള കാറുകള്‍ പുതുക്കുക, പുതിയ കാറുകള്‍ഡ നിരത്തിലിറക്കുക എന്നിങ്ങനെ വിവിധ പരിപാടികള്‍ മഹീന്ദ്രയ്ക്കുണ്ട്.
5,000 കോടി രൂപയുടെ റിസള്‍ട്ടായി പുറത്തുവരാനിരിക്കുന്നത് പത്തോളം കാറുകളാണ്. ഇതില്‍ നേരത്തെ പറഞ്ഞതുപോലെ പുതിയ കാറുകളും പുതുക്കിയ കാറുകളുമുണ്ടായിരിക്കും.
ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, മഹീന്ദ്രയ്ക്ക് തങ്ങളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ടെന്നാണ്. പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സ്ഥലമന്വേഷിക്കുന്ന പ്രവര്‍ത്തനം മഹീന്ദ്ര തുടങ്ങിയിട്ടുണ്ടെന്നറിയുന്നു.


Click it and Unblock the Notifications








