മകരന്ദിന്റെ മഹീന്ദ്ര കൊമോഡോ കണ്‍സെപ്റ്റ്
മകരന്ദ് പാട്ടില്‍ ഡിസൈന്‍ ചെയ്ത പുതിയ മഹീന്ദ്ര കണ്‍സെപ്റ്റ് ചിത്രങ്ങള്‍ പുറത്ത്. കൊമോഡോ എന്നു പേരിട്ട ഈ കണ്‍സെപ്റ്റ് യുവാക്കളെയും കുടുംബസ്ഥരെയും മധ്യവയസ്‌കരെയും ഒരുപോലെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. കരുത്തും ആഡംബരവും ഒരുമിച്ചു ചേരുന്ന ഇടമായിരിക്കും ഈ കാറെന്ന് മഹീന്ദ്ര പറയുന്നു.
പരുക്കന്‍ പാതകളെ മുന്നില്‍ക്കണ്ട് ഡിസൈന്‍ ചെയ്തിട്ടുള്ള ഈ എസ്‌യുവി സാധാരണ റോഡുകളിലും വെള്ളത്തിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.

മഹീന്ദ്രയ്ക്കു വേണ്ടി ഡിസൈനര്‍ മകരന്ദ് പാട്ടിലാണ് കൊമോഡോയുടെ ശില്‍പം രൂപ്പെടുത്തിയത്. കൊമോഡോയുടെ ഡിസൈന്‍ തീര്‍ച്ചയായും പുതിയ കാലത്തെ യുവാക്കളെ തൃപ്തിപ്പെടുത്തുമെന്നുറപ്പ്.

വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും കൊമോഡോയെ കാണാന്‍ തരക്കേടില്ല. കാഴ്ചയില്‍ സെഡാനിന്റെയും എസ്‌യുവിയുടെയും ഒരു സങ്കരജന്മമെന്ന തോന്നലുണ്ടാക്കും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. വീതിയേറിയ ടയറുകളാണ് കണ്‍സെപ്റ്റില്‍ കാണുന്നത്.

പിന്നില്‍ നിന്നുള്ള കാഴ്ചയും കിടിലനാണ്. മുന്നിലെ അതേ ഗാംഭീര്യം പിന്നിലും നിലനിര്‍ത്തിയിരിക്കുന്നു. പിന്‍കാഴ്ചയില്‍ സെഡാന്‍ പോലെ തോന്നിക്കുന്നുണ്ട് വാഹനം. എങ്കിലും വശങ്ങളിലെ മസിലുകളുടെ സാന്നിധ്യം ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നു.

കരുത്തേറിയ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഉല്‍പാദനപ്പതിപ്പിലുപയോഗിക്കുക എന്നു കേള്‍ക്കുന്നു.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തെ എവിടെയും കൊണ്ടുചെന്നെത്തിക്കുന്നു. ആഴമുള്ള വെള്ളത്തിലും ഉയരമേറിയ പാറക്കൂട്ടങ്ങള്‍ക്കിടയിലും ഇവന്‍ ചെല്ലും.

മഹീന്ദ്രയുടെ നിലവിലെ ഡിസൈനുകളില്‍ നിന്ന് വലിയ തോതില്‍ മാറിനില്‍ക്കുന്നതാണ് മകരന്ദിന്റെ ഡിസൈന്‍. മഹീന്ദ്ര കാലാനുസൃതമായി പുതുക്കേണ്ടതിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞാണ് താന്‍ കണ്‍സെപ്റ്റ് തയ്യാറാക്കിയതെന്നു പറയുന്നു മകരന്ദ്. നിലവിലെ മോഡലുകള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ല.

ഡിസൈനില്‍ പുലര്‍ത്തുന്ന മൗലികത മഹീന്ദ്രയുടെ പ്രത്യേകതകളിലൊന്നാണ്. പഴയകാല ജീപ്പ് മോഡലുകളില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണെങ്കിലും ഇന്നത്തെ മഹീന്ദ്ര ഡിസൈനുകള്‍ സ്വന്തമായൊരു ഐഡന്റിറ്റി സമ്പാദിച്ചിട്ടുണ്ട്. മകരന്ദിന്റെ ഡിസൈനും അങ്ങേയറ്റത്തെ ഒറിജിനാലിറ്റി പുലര്‍ത്തുന്നതായി കാണാം.

മഹീന്ദ്രയുടെ നിലവിലുള്ള ഡിസൈന്‍ ശൈവലിയില്‍ നിന്ന് പൂര്‍ണമായും വേറിട്ടുപോകാതെ ആധുനികത കൊണ്ടുവരിക എന്നതായിരുന്നു മകരന്ദിന്റെ മുമ്പില്‍ കമ്പനി വെച്ച നിര്‍ദ്ദേശം. മഹീന്ദ്ര കാറുകളില്‍ ഏറ്റവും 'ഉന്നത നിലവാരത്തിലുള്ളത്' എന്നൊരു തോന്നല്‍ പകരാനും ഡിസൈനിന് സാധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.


Click it and Unblock the Notifications








