മഹീന്ദ്രയിലും തൊഴിലാളിസമരം

By Santheep

ടൊയോട്ട കിര്‍ലോസ്‌കറിലും ബജാജിലുമെല്ലാം തൊഴിലാളിസമരങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തെ മറ്റു നിരവധി ഓട്ടോമൊബൈല്‍ പ്ലാന്റുകളും സമരത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയില്‍ മഹീന്ദ്രയുടെ ട്രാക്ടര്‍ വിഭാഗത്തിലെ തൊഴിലാളികള്‍ സമരത്തിലേക്കു നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊഹാലി, പഞ്ചാബ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതൊരു സമ്പൂര്‍ണ സമരത്തിന്റെ സ്വഭാവത്തിലേക്കെത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Mahindra Labour Trouble At Tractor Production Facility

മാനേജ്‌മെന്റിനോടുള്ള പ്രതിഷേധസൂചകമായി ാഴിലാളികള്‍ ജോലിക്ക് കയറുന്നില്ല എന്നാണ് കേള്‍ക്കുന്നത്. ഇതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തതയൊന്നും വന്നിട്ടില്ല.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ എന്താണെന്നതു സംബന്ധിച്ച് ഒരു മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹീന്ദ്രയുടെ ഭാഗം മാത്രമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്ന് മഹീന്ദ്ര പറയുന്നുണ്ട്. വിഷയം നിലവില്‍ ലേബര്‍ കമ്മീഷണറുടെ മുമ്പിലാണുള്ളതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും മാനേജ്‌മെന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

അതെസമയം, പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് മഹീന്ദ്ര പറയുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ മാത്രമാണ് പണിമുടക്കിയിട്ടുള്ളത്. ദൈനംദിനം ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ ബാക്കിയുള്ള തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ട് എന്ന് മഹീന്ദ്രയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

ഓട്ടോമൊബൈല്‍ മേഖലയില്‍ തൊഴിലാളിസമരങ്ങള്‍ പെരുകിവരികയാണ്. ചെറുതും വലുതുമായ നിരവധി സമരങ്ങളാണ് ഈയടുത്തകാലത്ത് മേഖലയില്‍ നടന്നത്. മാന്യമായ ശമ്പളമില്ലാത്തതു തന്നെയാണ് ഈ സമരങ്ങളുടെയെല്ലാം മുഖ്യ കാരണം.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 29, 2014, 12:09 [IST]
English summary
After Toyota Kirloskar and Bajaj Auto the latest auto manufacturer to face labour issue at its manufacturing facility is Mahindra and Mahindra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X