മഹീന്ദ്രയുടെ ചെറു എസ്‌യുവികള്‍ അടുത്ത വര്‍ഷം
മഹീന്ദ്ര അടുത്ത വര്‍ഷത്തില്‍ രണ്ട് പുതിയ ചെറു എസ്‌യുവികള്‍ വിപണിയിലെത്തിക്കും. ചെറു എസ്‌യുവി സെഗ്മെന്റില്‍ നടക്കുന്ന കൊലവെറികളില്‍ ഇപ്പോള്‍ മഹീന്ദ്രയ്ക്ക് കാര്യപ്പെട്ട പങ്കാളിത്തമില്ലാത്ത അവസ്ഥയാണുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിവരുന്നത്.
മഹീന്ദ്ര എസ്101 എന്ന രഹസ്യനാമത്തില്‍ നിര്‍മിക്കുന്ന ഒരു ചെറു എസ്‌യുവി ഇപ്പോള്‍ ടെസ്റ്റ് നടത്തിവരുന്നുണ്ട്. ഇതുകൂടാതെ സാങ്‌യോങ്ങുമായി ചേര്‍ന്ന് മറ്റൊരു എസ്‌യുവി കൂടി നിരത്തിലിറക്കും. ചെറു എസ്‌യുവി വിപണിയിലെ രണ്ട് വിലനിലവാരത്തിലുള്ള വിഭാഗങ്ങളെ നേരിട്ടുചെന്ന് വെല്ലുവിളിക്കാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും.

മഹീന്ദ്ര എസ്‌യുവികളില്‍ ഒരെണ്ണം 5-6 ലക്ഷത്തിനുള്ളിലാണ് വില കാണുക. വിലയില്‍ ഇക്കോസ്‌പോര്‍ടിനെ എതിരിടാന്‍ ഈ വാഹനത്തിന് സാധിച്ചേക്കും. സാങ്‌യോങ്ങുമായിച്ചേര്‍ന്ന് നിര്‍മിക്കുന്ന വാഹനം ഡസ്റ്ററിന്റെ വിലയോട് ചേരുന്നതാകാനും സാധ്യതയുണ്ട്.

എസ് 101 എന്ന രഹസ്യപ്പേരില്‍ ഒരു കോംപാക്ട് എസ്‌യുവി ഇതിനകം തന്നെ മഹീന്ദ്ര തയ്യാറാക്കിയിട്ടുണ്ട്. ക്വണ്‍ടോ ചെറു എസ്‌യുവിയുടെ താഴെ വില കാണാനിടയുള്ള ഈ വാഹനമാകാം 5 ലക്ഷത്തിൻറെ പരിസരത്തിൽ വില കണ്ട് പുറത്തിറക്കുന്നത്.

സാങ്‌യോങ്ങുമായിച്ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചെറു എസ്‌യുവിയുടെ പണികള്‍ 'എസ് 102' എന്ന രഹസ്യപ്പേരില്‍ നടക്കുന്നതായി അറിയുന്നു. സാങ്‌യോങ്ങിന്റെ അന്തര്‍ദ്ദേശീയ നിലവാരമുള്ള സാങ്കേതികതയും ഡിസൈന്‍ വൈദഗ്ദ്ധ്യവുമെല്ലാം ചേര്‍ന്ന് മികച്ചൊരു വാഹനമായി പുറത്തെത്തിയാല്‍ മഹീന്ദ്രയുടെ ശക്തമായ വില്‍പനാശൃംഘലകള്‍ വഴി അതിനെ വിജയിപ്പിച്ചെടുക്കാന്‍ വിഷമമുണ്ടാവില്ല.

ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ രണ്ട് വണ്ടികളും പുതിയ പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍മിക്കുക എന്നതാകുന്നു. ഓരോ പ്ലാറ്റ്‌ഫോമിന്റെയും നിര്‍മാണത്തിനായി 1000 കോടി രൂപവീതം നിക്ഷേപിച്ചിട്ടുണ്ട് മഹീന്ദ്ര. ഭാവിയിലെ നിരവധി മഹീന്ദ്ര വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിരത്തിലിറങ്ങും.

സാങ്‌യോങ്ങിന്റെ എക്‌സ്100 ചെറു യൂട്ടിലിറ്റിയുടെ പ്ലാറ്റ്‌ഫോം മഹീന്ദ്ര ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കണ്ടിരുന്നു. ഇതെക്കുറിച്ച് വ്യക്തമായൊരു വിവരം ഇപ്പോഴുമില്ല. സാങ്‌യോങ്ങുമായി ചേർന്നു നിർമിക്കുന്ന വാഹനം ഈ പ്ലാറ്റ്ഫോമിലാകാം വിപണിയിലെത്തുക.

ദക്ഷിണാഫ്രിക്ക, ചിലി, ബ്രസീല്‍, ഇന്തോനീഷ്യ തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കും പുതിയ എസ്‌യുവികള്‍ എത്തിച്ചേരും.

സുസ്ഥിരമായ വളര്‍ച്ച പ്രകടിപ്പിക്കുന്ന കാര്‍ സെഗ്മെന്റാണ് യൂട്ടിലിററ്റികളുടേത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂട്ടിലിറ്റി വിപണിയിലെ ചക്രവര്‍ത്തിയാണ് മഹീന്ദ്ര. ചെറു എസ്‌യുവി സെഗദ്‌മെന്റില്‍ക്കൂടി തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുക എന്നത് മഹീന്ദ്രയുടെ ജിവന്മരണ പ്രശ്‌നം തന്നെയാണ്.


Click it and Unblock the Notifications








