മഹീന്ദ്ര എക്‌സ്‌യുവി 29 ലക്ഷം രൂപയ്ക്ക്!

By Santheep

മഹീന്ദ്ര എക്‌സ്‌യുവി 500-യുടെ എന്‍ട്രി ലെവല്‍ വേരിയന്റായ ഡബ്ല്യു4 നേപ്പാൾ വിപണിയിലിറങ്ങും. എക്‌സ്‌യുവി 500ന്റെ ഏറ്റവും വിലക്കുറവുള്ള ഈ വേരിയന്റ് ഇന്ത്യയിലെത്തിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ഫോഡ് ഇക്കോസ്‌പോര്‍ട്, റിനോ ഡസ്റ്റര്‍ എന്നിവയുടെ ഏറ്റവുമുയര്‍ന്ന വേരിയന്റുകളിലേക്കു പോകുന്നവരെ ആകര്‍ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

ഇന്ത്യയില്‍ ഈ വേരിയന്റിന് 10,8 ലക്ഷം രൂപയാണ് വില. എന്നാല്‍ നേപ്പാളിലെത്തുമ്പോള്‍ സംഗതിയുടെ കിടപ്പാകെ മാറും. 47.5 ലക്ഷം നേപ്പാളീസ് രൂപ അടച്ചാലേ വാഹനം കിട്ടൂ. ഇത് ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ ഏതാണ്ട് 29 ലക്ഷം രൂപ വിലവരും.

Mahindra to launch XUV500 W4 in Nepal

മഹീന്ദ്ര തനതു സാങ്കേതികതയില്‍ നിര്‍മിച്ചെടുത്ത ഈ വാഹനം ഇന്ത്യയില്‍ മികവുറ്റ പ്രകടനമാണ് നടത്തുന്നത്.

മഹീന്ദ്ര എക്‌സ്‌യുവി 500യുടെ ഡബ്ല്യു 4 പതിപ്പ് സൃഷ്ടിച്ചെടുത്തത് തൊട്ടുമുകളിലെ പതിപ്പില്‍ നിന്ന് നിരവധി സന്നാഹങ്ങളെടുത്തു മാറ്റിയാണ്. ഇന്‍ഫൊമേഷന്‍ ഡിസ്‌പ്ലേ, ഡിവിഡി പ്ലേയര്‍, ഡ്രൈവര്‍ ഇന്‍ഫൊമേഷന്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലൈറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഈ പതിപ്പിലുണ്ടാവില്ല

ഡബ്ല്യു4 പതിപ്പില്‍ ഡ്രൈവര്‍ സീറ്റ് 6 തരത്തില്‍ ക്രമീകരിക്കാന്‍ സാധിക്കും. അതെസമയം ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് വീലിലെ നിയന്ത്രണങ്ങള്‍ എന്നിവയുണ്ടാകില്ല.

നേപ്പാളില്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുള്ള മഹീന്ദ്ര എക്‌സ്‌യുവി 500 ഡബ്ല്യു 6 വേരിയന്റിന് 51 ലക്ഷം നേപ്പാളീസ് രൂപയാണ് വില. ഇത് ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 30 ലക്ഷം രൂപയുടെ പരിസരത്തു വരും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Sunday, April 27, 2014, 7:21 [IST]
English summary
Mahindra will soon launch the entry-level W4 variant of the XUV500 in Nepal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X