മഹീന്ദ്ര സ്‌കോര്‍പിയോ ലോഞ്ച് 25ന്

By Santheep

മഹീന്ദ്രയുടെ പുതുതലമുറ സ്‌കോര്‍പിയോ എസ്‌യുവി സെപ്തംബര്‍ 25ന് നിരത്തിലിറങ്ങും. വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ കുറച്ചുദിവസം നിലവിലെ മഹീന്ദ്ര ഉപഭോക്താക്കള്‍ക്കു മാത്രമേ ബുക്കിങ് സൗകര്യം അനുവദിച്ചിരുന്നുള്ളൂ. സെപ്തംബര്‍ 19 മുതല്‍ എല്ലാവര്‍ക്കും ബുക്കിങ് നടത്താനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

പുതുതലമുറ സ്‌കോര്‍പിയോയ്ക്കായി രാജ്യത്തെ എസ്‌യുവി പ്രണയികള്‍ അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിക്കുക തന്നെയാണെന്നു പറയാം. മുംബൈയിലും മറ്റും ഈ വാഹനത്തെ നിരവധി തവണ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

Mahindra Next Gen Scorpio Launching On 25th September

2014 സ്‌കോര്‍പിയോ ബുക്കു ചെയ്യാനായി 20,000 രൂപയാണ് ഡീലര്‍ഷിപ്പില്‍ അടയ്‌ക്കേണ്ടത്. വിലയും മറ്റു വിവരങ്ങളും ലോഞ്ച് ദിവസമായ സെപ്തംബര്‍ 25ന് മാത്രമേ ലഭിക്കുകയുള്ളൂ. എസ്2, എസ്4, എസ്6, എസ്8, എസ്10 എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാകുക. ഡമണ്ട് വൈറ്റ്, ഫിയറി ബ്ലാക്ക്, റോക്കി ബീജ്, ജാവ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, റീഗല്‍ ബ്ലൂ, മോള്‍ടന്‍ റെഡ് എന്നീ നിറങ്ങളില്‍ സ്‌കോര്‍പിയോ ലഭ്യമാകും.

ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് പുതിയ സ്‌കോര്‍പിയോയിലുള്ളതെന്ന് വാഹനത്തിന്റെ ടെസ്റ്റിങ് സമയത്തു തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതില്‍ പ്രൊജക്ടര്‍ ബീമുകള്‍ ചേര്‍ത്തിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുണ്ടായിരിക്കുക. ഇന്റീരിയറില്‍ ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും പുതുക്കിയിരിക്കുന്നു. പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് 2014 സ്‌കോര്‍പിയോയിലുള്ളത്. ആറ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭിക്കും. 8.5 ലക്ഷത്തില്‍ വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും ഉയര്‍ന്ന പതിപ്പിന്റെ വില.

Article Published On: Monday, September 22, 2014, 12:29 [IST]
English summary
India's largest seller of Utility Vehicles Mahindra will be launching their next generation Scorpio on 25th of September, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X