മഹീന്ദ്ര 4000 കോടി തമിഴ്‌നാട്ടില്‍ നിക്ഷേപിക്കും

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മാതാവ് മഹീന്ദ്ര 4,000 കോടി രൂപ നിക്ഷേപിക്കുന്നു. തമിഴ്‌നാട്ടിലായിരിക്കും ഈ പ്ലാന്റ് സ്ഥാപിക്കപ്പെടുക എന്നാണറിയുന്നത്.

അടുത്ത മൂന്നു വര്‍ഷത്തിനകം മഹീന്ദ്രയില്‍ നിന്ന് പന്ത്രണ്ടോളം പുതിയ മോഡലുകള്‍ നിരത്തിലിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ആസുത്രണം ചെയ്ത പ്രകാരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ നിലവിലുള്ള പ്ലാന്റുകളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കേണ്ടതായും പുതിയ പ്ലാന്റ് സ്ഥാപിക്കേണ്ടതായും വരും.

Mahindra planning to invest Rs 4000 crores

രാജ്യത്തെ എസ്‌യുവി വിഭാഗത്തില്‍ ഏറ്റും കൂടുതല്‍ വളര്‍ച്ചയുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കു കടക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിക്ഷേപം. ഇക്കോസ്‌പോര്‍ട് പോലെയുള്ള വാഹനങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഈ ഇടപാട് അത്ര എളുപ്പമാവില്ല എന്നറിയാം മഹീന്ദ്രയ്ക്ക്.

മൂന്നു വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിന്ന് അടുത്തു തന്നെ പുറത്തിറങ്ങാനുള്ളത്. ഇവയുടെ ടെസ്റ്റുകളും മറ്റും നടത്തുവരികയാണ്. എസ്101, എസ്102, എസ്103 എന്നീ ഒളിപ്പേരുകളിലാണ് മൂന്നും ഇപ്പോള്‍ അറിയപ്പെടുന്നത്.

ഇവയില്‍ എസ്101, ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് നേരിട്ടുള്ള എതിരാളിയാണ്. എസ്102 എന്നറിയപ്പെടുന്ന വാഹനവും ഒരു കോംപാക്ട് എസ്‌യുവിയായിരിക്കും. നാല് മീറ്ററിനു മുകളില്‍ നീളം വരുന്ന ഈ വാഹനം പക്ഷേ, ഇക്കോസ്‌പോര്‍ടുമായി ഏല്‍ക്കില്ല. റിനോ ഡസ്റ്റര്‍, നിസ്സാന്‍ ഡസ്റ്റര്‍ എന്നിവരാണ് എതിരാളികള്‍.

എസ്103 എന്നറിയപ്പെടുന്ന വാഹനം ഒരു എംപിവി മോഡലാണ്. മാരുതി എര്‍റ്റിഗ, ഇനി വരാനിരിക്കുന്ന ഹോണ്ട മൊബിലിയോ എന്നിവരായിരിക്കും ഈ വാഹനത്തിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, May 24, 2014, 15:33 [IST]
English summary
Mahindra and Mahindra is planning to invest about Rs 4,000 crores in setting up a new plant, which will most probably come up in Tamil Nadu.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X