മഹീന്ദ്രയും പൂഷോയും കൈകോര്‍ക്കുന്നു?

ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ പൂഷോയുമായി ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ചില മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ ഒരു ഉന്നതതലസംഘം ഫ്രാന്‍സിലെ പൂഷോ ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു.

ഉല്‍പാദനശേഷി പങ്കുവെക്കല്‍, സാങ്കേതിക പങ്കാളിത്തം തുടങ്ങിയ മേഘലകളിലാണ് ഇരുകമ്പനികളും തമ്മില്‍ ധാരണയിലെത്താന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കാര്യമായെന്തെങ്കിലും വിട്ടുപറയാന്‍ മഹീന്ദ്ര ഇതുവരെ തയ്യാറായിട്ടില്ല.

ഈ പങ്കാളിത്തം നടപ്പാകുകയാണെങ്കില്‍ മഹീന്ദ്രയുടെ ഉല്‍പാദനസൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പൂഷോയ്ക്ക് സാധിക്കും. ഇതിനു പകരമായി യൂറോപ്പിലെ ഏതെങ്കിലും ഒരു പ്ലാന്റ് മഹീന്ദ്രയുടെ ഉല്‍പാദനാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാനും പൂഷോ തയ്യാറാകും.

Mahindra Planning Joint Venture With Peugeot

മഹീന്ദ്രയ്ക്ക് ഈ പങ്കാളിത്തം വഴി ലഭിക്കാനിടയുള്ള പ്രധാന നേട്ടം പൂഷോയുടെ എന്‍ജിന്‍ സാങ്കേതികതയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാമെന്നതാണ്. പൂഷോയുടെ വിഖ്യാതമായ ഡീസല്‍, ഹൈബ്രിഡ് സാങ്കേതികതകളിലാണ് മഹീന്ദ്ര നോട്ടമിടുന്നത്.

നിസലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂഷോയില്‍ 'നിര്‍ണായകമായ' നിക്ഷേപത്തിന് മഹീന്ദ്ര ഒരുക്കമാണെന്നും അറിയാന്‍ കഴിയുന്നു. എന്നാല്‍ ഇതിനോട് പൂഷോയുടെ പ്രതികരണമെന്താണെന്ന് അറിവായിട്ടില്ല.

More from DriveSpark

Article Published On: Tuesday, August 5, 2014, 18:52 [IST]
English summary
Peugeot has shown keen interest in returning to India, however, they have no current plans. A joint venture could benefit both the manufacturers as Mahindra can increase its growth into the French market,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X