മഹീന്ദ്ര മോജോയും ക്വണ്‍ടോയും 2015ല്‍

By Santheep

മഹീന്ദ്രയില്‍ നിന്ന് വിപണിയിലെത്താനുള്ള മോഡലുകളില്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഒന്നാണ് മോജോ 300 സിസി മോട്ടോര്‍സൈക്കിള്‍. വാഹനത്തിന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറച്ചായിട്ടുണ്ട്. ഇതിനിടയില്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ മഹീന്ദ്ര തന്നെ പുറത്തുവിടുകയും അതിന്മേല്‍ നടന്ന പൊതുചര്‍ച്ചകളില്‍ നിന്നും ചിലതെല്ലാം തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഡിസൈന്‍ മാറ്റുവാനും കമ്പനി തയ്യാറാവുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി വരുന്ന മോജോ മോട്ടോര്‍സൈക്കിള്‍ നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. പുതിയ ചില വാര്‍ത്തകള്‍ പറയുന്നു മോജോ 2015 തുടക്കത്തില്‍ വിപണിയിലെത്തുമെന്ന്.

ഇതോടൊപ്പം വരുന്ന ചില റിപ്പോര്‍ട്ടുകള്‍ മഹീന്ദ്ര ക്വണ്‍ടോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിനെക്കുറിച്ചും പറയുന്നുണ്ട്. ഈ മോഡലും അടുത്ത വർഷം ആദ്യത്തില്‍ വിപണിയിലെത്തും.

Mahindra Quanto AMT and Mojo launch in Q1 2015

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ക്വണ്‍ടോയുടെ ഓട്ടോ ഷിഫ്റ്റ് മോടല്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇതിനുശേഷം ഈ വാഹനത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട് എന്നാണ് മഹീന്ദ്ര പറയുന്നത്. ഓട്ടോമാറ്റിക് കാറുകളുടേതിനു സമാനമായ ഡ്രൈവിങ് സുഖം പ്രദാനം ചെയ്യുന്ന ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ചെലവ് കുറഞ്ഞതുമാണ്. ഇതാണ് ക്വണ്‍ടോയുടെ ഭാവി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ക്വണ്‍ടോ സെമി ഓട്ടോമാറ്റിക് മോഡലിന് മറ്റു മാറ്റങ്ങളൊന്നും തന്നെയുണ്ടാകില്ല. 1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിന്‍ തന്നെ ഈ മോഡലിലും സേവനമനുഷ്ഠിക്കും.

മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!
മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.

<iframe width="600" height="450" src="//www.youtube.com/embed/tgyII3BCdBQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, September 29, 2014, 18:48 [IST]
English summary
Mahindra has plans to launch Quanto AMT by first quarter of 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X