മഹീന്ദ്ര ക്വണ്‍ടോയില്‍ 'യോഗ സീറ്റുകള്‍'
ക്വണ്‍ടോ എസ്‌യുവിയില്‍ പ്രത്യേക ക്രമീകരണങ്ങളുള്ള സീറ്റ് ഘടിപ്പിച്ച് ഒരു ഉയര്‍ന്ന വേരിയന്റ് പുറത്തിറക്കി. മഹീന്ദ്ര ഈ സീറ്റിനെ വിളിക്കുന്നത് 'യോഗ സീറ്റ്' എന്നാണ്. സീറ്റിന് പരമാവധി വഴക്കം നല്‍കുന്ന വിധത്തിലാണ് നിര്‍മാണം. 36 തരത്തില്‍ ഈ സീറ്റ് ക്രമീകരിക്കാന്‍ സാധിക്കും.
എല്ലാ സീറ്റുകളും ഇത്തരത്തില്‍ ക്രമീകരിക്കാവുന്നതാണ്. ഇത്തരത്തില്‍ സീറ്റ് ക്രമീകരണങ്ങളോടെ വരുന്ന ഏക എസ്‌യുവിയാണ് ക്വണ്‍ടോ.

ക്രമീകരണം
വാഹനത്തിന്റെ ഏഴ് സീറ്റുകളിലും ഈ ക്രമീകരണം നല്‍കുന്നുണ്ട്.

വേരിയന്റ് വൈവിധ്യം
ക്വോണ്‍ടോ എസ് യുവിയുടെ വേരിയന്റ് വൈവിധ്യം കൂട്ടുന്നത് ലക്ഷ്യം വെച്ചാണ് ഈ നടപടിയെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് തലവനായ വിവേക് നായര്‍ പറയുന്നു.

മധ്യത്തിൽ
മധ്യത്തിലെ സീറ്റുകള്‍ പിന്നിലേക്ക് ചായ്ക്കുവാന്‍ ഈ സംവിധാനം അവസരം നല്‍കുന്നു.

പിൻ സീറ്റുകൾ
പിന്നിലെ സീറ്റുകള്‍ മടക്കുവാന്‍ കഴിയും മുന്‍ സീറ്റുകളില്‍ നേരത്തെ തന്നെ അഡ്ജസ്റ്റ് ചെയ്യുവാനുള്ള സംവിധാനമുണ്ട്.


Click it and Unblock the Notifications








