മഹീന്ദ്ര പങ്കെടുക്കുന്ന ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് നാളെ

By Santheep

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ റേസിങ് പരമ്പരയായ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാകും. ഇന്ത്യയില്‍ നിന്ന് മഹീന്ദ്ര തങ്ങളുടെ സ്വന്തം ടീമുമായി ചൈനയിലെത്തിയിട്ടുണ്ട്. ബീജിങ്ങിലാണ് സെപ്തംബര്‍ 13ന് ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.

ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന സീസണില്‍ മഹീന്ദ്രയുടെ ഡ്രൈവര്‍മാരായെത്തുന്നത് ഇന്ത്യന്‍ ഡ്രൈവര്‍ കരുണ്‍ ചന്ദോക്കും ബ്രസീല്‍ ഡ്രൈവര്‍ ബ്രൂണോ സെന്നയുമാണ്. ഇത്തവണത്തെ മത്സരത്തിന്റെ ജയപരാജയങ്ങള്‍ പൂര്‍ണമായും ഡ്രൈവര്‍മാരെ ആശ്രയിച്ചാണിരിക്കുന്നതെന്നു പറയാം. എല്ലാ വാഹനങ്ങളും വണ്‍മേക്ക് അഥവാ സമാനമായ ഡിസൈന്‍-സാങ്കേതികതകളില്‍ വരുന്നതാണ്. ആദ്യത്തെ സീസണായതു കൊണ്ടാണ് ഈ മാര്‍ഗം തെരഞ്ഞെടുത്തത്. വരും സീസണുകളില്‍ ഓരോ കാര്‍നിര്‍മാതാവിനും അവരവരുടെ കാറുകളുമായി ട്രാക്കിലെത്താം.

Mahindra Racing Set For FIA Formula E ChampionshipFIA Formula E championship, the first all electric racing series in the world, India's own Mahindra Racing Formula E Team is ready to prove its name

പത്ത് റേസുകളാണ് ആദ്യത്തെ സീസണിലുള്ളത്. ഇവ ലണ്ടന്‍, ബീജിങ്, ലോസ് ആന്‍ജലസ് തുടങ്ങിയ ഇടങ്ങളില്‍ വെച്ച് നടക്കും.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് സഹായകമാകുമെന്നാണ് സംഘാടകര്‍ കരുതുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറെയുള്ള നമ്മുടെ കാലത്ത് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 4, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച്ഡി 2 എന്നീ ചാനലുകളില്‍ മത്സരം തത്സമയം ലഭ്യമാകും.

More from DriveSpark

Article Published On: Friday, September 12, 2014, 17:34 [IST]
English summary
FIA Formula E championship, the first all electric racing series in the world, India's own Mahindra Racing Formula E Team is ready to prove its name.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X