മഹീന്ദ്ര സ്‌കോര്‍പിയോ 7.98 ലക്ഷത്തിന് വിപണിയില്‍
മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.98 ലക്ഷം (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്) രൂപയിലാണ് വിലകള്‍ തുടങ്ങുന്നത്. ഗൗരവമേറിയ പുതുക്കിലുകളാണ് വാഹനത്തില്‍ ഇത്തവണ വരുത്തിയിരിക്കുന്നത്. സാങ്കേതികമായും സൗന്ദര്യപരമായി സ്‌കോര്‍പിയോ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. വാഹനത്തിന്റെ ഡിസൈന്‍ മാറ്റങ്ങളെ ഉപഭോക്താക്കള്‍ എപ്രകാരം ഉള്‍ക്കൊള്ളുമെന്നതാണ് ഇനി അറിയേണ്ടത്.
സ്‌കോര്‍പിയോയുടെ 'റഗ്ഗഡ് സൗന്ദര്യം' വര്‍ധിപ്പിക്കുവാനുദ്ദേശിച്ചുള്ള ഡിസൈന്‍ മാറ്റങ്ങള്‍ മുന്‍വശത്ത് വരുത്തിയതായി കാണാം. ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഫോഗ് ലാമ്പുകളും ബംപറുമടങ്ങുന്ന മുന്‍വശം വന്‍തോതിലുള്ള ശില്‍പമാറ്റത്തിന് വിധേയമായിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഗ്രില്ലുമായി ചേര്‍ന്നു നില്‍ക്കുന്നു. ഗ്രില്ലിനും എയര്‍ ഇന്‍ടേക്കിനും ഇടയിലായി ലൈസന്‍സ് പ്ലേറ്റിനുള്ള സ്ഥാനം കണ്ടിരിക്കുന്നു.

7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ.
വാഹനത്തിന്റെ ചാസി പുതുതായി വികസിപ്പിച്ചെടുത്തതാണ്. മുന്‍ പതിപ്പിന്റേതിനെക്കാള്‍ ബലമേറിയ ഈ ചാസി നിര്‍മിച്ചത് അത്യാധുനിക സാങ്കേതികതകളുപയോഗിച്ചാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. പുതിയ സ്‌കോര്‍പിയോയിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും പുതിയതാണ്.
വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്)
ട2 - 7.98
ട4 - 8.60
ട6 - 9.77
ട8 - 10.84
ട10 - 11.46


Click it and Unblock the Notifications








