മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് പിന്നെയും

By Santheep

മഹീന്ദ്ര സ്‌കോര്‍പിയോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വീണ്ടുമെത്തി. 2010ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കഴിഞ്ഞ വര്‍ഷം സമാനമായ പ്രത്യേകതകളോടെ സെപ്തംബറില്‍ വീണ്ടുമെത്തിയിരുന്നു. അതായത്, ഇപ്പോഴത്തെ വരവ്, മൂന്നാമത്തെ വരവാണ്!

പ്രത്യേക ലിമിറ്റഡ് എഡിഷന്റെ വരവ് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് പിന്നെയും

പ്രത്യേക പതിപ്പ് സ്‌കോര്‍പിയോയില്‍ റേസിംഗ് ഡികാലുകള്‍ നല്‍കിയിട്ടുള്ളതായി കാണാം. അലോയ് വീലുകള്‍ക്ക് ക്രോമിയം ഫിനിഷ് നല്‍കിയിട്ടുണ്ട്. വാഹനത്തിനകത്ത് യൂറോപ്യന്‍ ലതര്‍ സീറ്റുകളാണ് ചേര്‍ത്തിരിക്കുന്നത്. ബ്രൗണ്‍ നിറമാണ് തുകല്‍ സീറ്റുകള്‍ക്ക്.

മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് പിന്നെയും

റൂഫില്‍ 9 ഇഞ്ചിന്റെ ഡിവിഡി പ്ലേയര്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. തുകല്‍ പൊതിഞ്ഞ ഗിയര്‍ നോബ് പ്രത്യേക പതിപ്പില്‍ കാണാം. സ്റ്റീയറിംഗ് വീലിലും തുകല്‍ പൊതിച്ചിലുണ്ട്. സെന്റര്‍ കണ്‍സോളിന് വുഡ് ഫിനിഷ് നല്‍കിയിരിക്കുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് പിന്നെയും

500 പതിപ്പുകള്‍ മാത്രമാണ് ഈ പ്രത്യേക എഡിഷനുണ്ടാവുക. മുമ്പിറങ്ങിയ രണ്ടു പ്രത്യേക പതിപ്പുകളും അഞ്ഞൂറെണ്ണം വീതമായിരുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് പിന്നെയും

11.88 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പ് സ്‌കോര്‍പിയോയ്ക്ക് വില. ടോപ് എന്‍ഡ് മോഡലില്‍ മാത്രമേ ഈ പതിപ്പ് ലഭ്യമാകൂ. എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കും. 120 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 290 എന്‍എം ചക്രവീര്യം. എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്കെത്തിക്കാന്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് പണിയെടുക്കുന്നു.

More from DriveSpark

Article Published On: Sunday, May 4, 2014, 13:00 [IST]
English summary
Mahindra have once again launched the Mahindra Scorpio Special Edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X