പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ വീഡിയോ റിവ്യൂ
സെപ്തംബര്‍ മാസം ഒടുവിലായി വിപണിയിലെത്തിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതിയ പതിപ്പിനെ ആകാംക്ഷയോടെയാണ് ഭാവി ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. വാഹനത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ തപ്പി വായിക്കുന്ന തിരക്കിലാണ് എല്ലാവരും. സ്വന്തമായി നിര്‍മിച്ച ഒരു വീഡിയോ റിവ്യൂ പ്രസിദ്ധീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍.
7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ.
വാഹനത്തിന്റെ ചാസി പുതുതായി വികസിപ്പിച്ചെടുത്തതാണ്. മുന്‍ പതിപ്പിന്റേതിനെക്കാള്‍ ബലമേറിയ ഈ ചാസി നിര്‍മിച്ചത് അത്യാധുനിക സാങ്കേതികതകളുപയോഗിച്ചാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. പുതിയ സ്‌കോര്‍പിയോയിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും പുതിയതാണ്. വീഡിയോ കാണാം.


Click it and Unblock the Notifications








