മഹീന്ദ്ര സാങ്‌യോങ്ങിന് ഷഷ്ടിപൂര്‍ത്തി, റക്സ്റ്റണിന് പ്രത്യേക പതിപ്പ്
1954 മുതല്‍ കൊറിയന്‍ കാര്‍ നിര്‍മാതാവായ സാങ്‌യോങ് വിപണിയിലുണ്ട്. കൊറിയയിലെ ഏറ്റവും പഴക്കമേറിയ ഓട്ടോമൊബൈല്‍ സ്ഥാപനമാണിത്. നിലവില്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനിയുള്ളത്. ആയതിനാല്‍ സാങ്‌യോങ്ങിന്റെ അറുപതാംപിറന്നാളാഘോഷം മഹീന്ദ്രയെയും ബാധിക്കുന്ന വിഷയമാണ്.
അറുപതുവര്‍ഷം ഏനക്കേടൊന്നും തട്ടാതെ വിപണിയില്‍ കഴിയുക എന്നതും ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കുക എന്നതുമെല്ലാം ഒരു വലിയ കാര്യം തന്നെയാണ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണത്തില്‍ ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയില്‍ സാങ്‌യോങ് ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

അറുപതാം വയസ്സ് ആഘോഷിക്കുന്നതിന്റെ ഭാഗമായി റക്സ്റ്റണ്‍ എസ്‌യുവി മോഡലിനും കൊറാന്‍ഡോ എസ്‌യുവിക്കും ഓരോ പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് സാങ്‌യോങ്. യുകെയില്‍ മാത്രമേ ഈ പ്രത്യേക പതിപ്പ് ലഭിക്കൂ എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ റക്സ്റ്റണ്‍ വില്‍ക്കുന്നുണ്ടെങ്കിലും വേണ്ടപോലെ വിറ്റുപോകാത്തതിനാല്‍ പ്രത്യേക എഡിഷന്‍ വാഹനം ഇവിടേക്ക് എത്തിക്കുമോ എന്നകാര്യം സന്ദേഹത്തിലാണ്.
കൊറാന്‍ഡോ പ്രത്യേക പതിപ്പിന് 21,245 പൗണ്ടാണ് വിപണിവില. ഇതിനെ ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 1,64,712 രൂപ എന്നുലഭിക്കും. റക്സ്റ്റണിന്റെ പ്രത്യേക പതിപ്പിനു വില 25,995 പൗണ്ടാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് 26,42,404 രൂപ എന്നു വായിക്കാം.


Click it and Unblock the Notifications








