'വിധിയെ മറികടക്കാന്‍' മഹീന്ദ്രയുടെ ആഹ്വാനം
വാണിജ്യവാഹനങ്ങളുടെ പ്രചാരണത്തിനായി മഹീന്ദ്ര ഒരു പുതിയ വീഡിയോ പുറത്തിറക്കി. 'തഖ്ദീര്‍ ബദല്‍ ദേ' എന്ന പേരിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. തങ്ങളുടെ വാണിജ്യവാഹനങ്ങളുടെ ഓഫ് റോഡിങ് ശേഷിയെ പ്രത്യേകമായി എടുത്തുകാട്ടുകയാണ് ഈ വീഡിയോയിലൂടെ മഹീന്ദ്ര ചെയ്യുന്നത്. ഇതില്‍ ഇന്ത്യക്കാര്‍ക്കിഷ്ടപ്പെടാന്‍ സാധ്യതയുള്ള മാരകമായ വൈകാരികതയും കുത്തിനിറച്ചിട്ടുണ്ട്.
രാജ്യത്തെ പിക്കപ് വിപണിയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റഴിക്കുന്നത് മഹീന്ദ്രയാണ്. നിരവധി ചെറു വാണിജ്യവാഹനങ്ങള്‍ മഹീന്ദ്രയില്‍ നിന്നും പുറത്തുവരുന്നുണ്ട്. രാജ്യത്തെ ഗ്രാമീണറോഡുകളുടെ പരിതസ്ഥിതിയെ ശരിയായി മനസ്സിലാക്കിയാണ് ഈ വാഹനങ്ങളെല്ലാം തന്നെ പണിതിരിക്കുന്നത്.

വളരെ കുറഞ്ഞ മെയിന്റനന്‍സ് ചെലവു മാത്രമേ മഹീന്ദ്രയുടെ വാണിജ്യവാഹനങ്ങള്‍ക്കുള്ളൂവെന്ന് ചൂണ്ടിക്കാട്ടുന്നു കമ്പനിയുടെ മാര്‍ക്കറ്റിങ് തലവനായ വിവേക് നായര്‍. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് മറ്റൊരു പ്രധാന സംഗതി.
തങ്ങളുടെ ഉപഭോക്താക്കള്‍ കമ്പനിയുമായി വളരെ അടുത്ത വൈകാരികബന്ധം സൂക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു വിവേക് നായര്‍. ഉപഭോക്താക്കള്‍ക്ക് അവര്‍ വാങ്ങുന്ന വാഹനങ്ങള്‍ മുഖാന്തിരം ക്ഷേമമുണ്ടാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കമ്പനിക്കുണ്ടെന്നും ഇതാണ് മികച്ച ഉപഭോക്തൃബന്ധം സൂക്ഷിക്കുന്നതിന് തങ്ങളെ പ്രചോദിപ്പിക്കുന്നതെന്നും വിവേക് പറയുന്നു. മഹീന്ദ്രയുടെ പരസ്യം താഴെ കാണാം.


Click it and Unblock the Notifications








