മഹീന്ദ്ര വാണിജ്യവാഹന ഉടമകള്‍ ശ്രദ്ധിക്കുക!
ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മഹീന്ദ്ര പുതിയ പദ്ധതിക്ക് തുടക്കമിട്ടു. 'ഉദയ്' എന്ന പേരിട്ടുവിളിക്കുന്ന ഈ പദ്ധതി മഹീന്ദ്രയുടെ ചെറു വാണിജ്യവാഹനങ്ങളുടെ ഉപഭോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നത്. വാഹനങ്ങളുടെ ഉടമകളെ മാത്രമല്ല 'ഉദയ്' ലക്ഷ്യമിടുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന വിധത്തിലാണ് പദ്ധതിയുടെ ഘടന.
'ഉദയ്' പദ്ധതിയുടെ ഗുണങ്ങള്‍
- ലേബര്‍ ചാര്‍ജില്‍ 10 ശതമാനം ഡിസ്‌കൗണ്ട്. സ്‌പെയര്‍ പാട്‌സുകള്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട്. 100 രൂപയുടെ മൊബൈല്‍ റീചാര്‍ജ് സൗജന്യമായി ലഭിക്കും.
- ചെറു വാണിജ്യവാഹനങ്ങളുടെ ഉടമകള്‍ക്ക് 2 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് കവറേജ്.
- മഹീന്ദ്ര സംഘടിപ്പിക്കുന്ന 'വിത്ത് യു ഹമേശ' സര്‍വീസിലേക്കും ഹെല്‍ത്ത് ചെക്കപ് ക്യാമ്പുകളിലേക്ക് പ്രവേശനം ലഭിക്കും.
- സൗജന്യ സര്‍വീസ് കൂപ്പണുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ വേറെയുമുണ്ട്.

ഇവ കൂടാതെ മഹീന്ദ്രയുടെ 'ഉദയ് വിദ്യാര്‍ത്ഥി' എന്ന പരിപാടി പ്രകാരമുള്ള നേട്ടങ്ങള്‍ ഉപഭോക്താക്കളുടെ മക്കള്‍ക്കു ലഭിക്കും. 1000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പരിപാടിയുണ്ട് ഈ പദ്ധതിയില്‍. പഠനത്തില്‍ മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ റിവാര്‍ഡും അഭിനന്ദനപത്രവും ലഭിക്കും.


Click it and Unblock the Notifications








