എക്‌സ്‌യുവി ഹൈബ്രിഡും ക്വൺടോ സെമി ഓട്ടോയും
മഹീന്ദ്ര എക്‌സ്‌യുവി 500യുടെ ഹൈബ്രിഡ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തിലിന്നുവരെ ഒരു മാന്വല്‍ എസ്‌യുവി ഡീസല്‍ ഹൈബ്രിഡ് പതിപ്പുമായി എത്തിയിട്ടില്ല എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. എന്തായാലും പുതുമകള്‍ കൊണ്ടുവരുന്നതില്‍ മഹീന്ദ്ര എന്നും മുന്നിലാണ്. ഇന്ത്യയിലാദ്യമായി മൈക്രോ ഹൈബ്രിഡ് സംവിധാനം എസ്‌യുവികളില്‍ (സ്‌കോര്‍പിയോ) അവതരിപ്പിച്ചതും മഹീന്ദ്രയാണെന്നോര്‍ക്കുക.
മഹീന്ദ്ര ബൂത്തിലെ മറ്റൊരു വാഹനം സെമി ഓട്ടോമാറ്റിക് ക്വൺടോയാണ്. വാഹനങ്ങളെക്കുറിച്ച് കൂടുതലറിയാം താഴെ.

സുതാര്യമായ ശരീരവുമായാണ് എക്‌സ്‌യുവി500 ഹൈബ്രിഡ് അവതരിച്ചത്. ഇത് വാഹനത്തിന്റെ ഹൈബ്രിഡ് സിസ്റ്റത്തെ അടുത്തുകാണാന്‍ സഹായിക്കുന്നു.

പെര്‍മെനന്റ് മാഗ്നറ്റിക് സിങ്ക്രണസ് മോട്ടോറാണ് വാഹനത്തിലുള്ളത്. കുറഞ്ഞ വേഗതയില്‍ ഇലക്ട്രിക് മോട്ടോര്‍, ഡീസല്‍ എന്‍ജിനെ സഹായിക്കുന്നു. ആക്‌സിലറേഷന്‍ സമയങ്ങളിലും ഇലക്ട്രിക് മോട്ടോറിന്റെ സഹായമുണ്ടായിരിക്കും.

ബ്രേക്കിംഗ് സമയങ്ങളില്‍ ഊര്‍ജം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനം വാഹനത്തിലുണ്ട്. ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിന് ഇത് കുറച്ചൊക്കെ സഹായകരമാണ്. ഈ വഴിയില്‍ 18 ശതമാനം കണ്ട് ഇന്ധനക്ഷമത വര്‍ധിക്കുമെന്ന് മഹീന്ദ്ര പറയുന്നുണ്ട്. സാധാരണ ഡീസല്‍ എന്‍ജിനുകളെ അപേക്ഷിച്ച് കുറഞ്ഞ കരിമ്പുക പുറന്തള്ളല്‍ മാത്രമേ ഈ വാഹനത്തില്‍ നടക്കുന്നുള്ളൂ.

മഹീന്ദ്ര ക്വണ്‍ടോ സെമി ഓട്ടോമാറ്റിക്
ക്വണ്‍ടോ എസ്‌യുവിക്ക് സെമി ഓട്ടോമാര്‌റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് പുറത്തിറക്കിയതാണ് മഹീന്ദ്രയുടെ എക്‌സ്‌പോ ബൂത്തിലെ മറ്റൊരാകര്‍ഷണം. ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് മാരുതി സെലെരിയോ ഹാച്ച്ബാക്കിലുള്ളതിന് സമാനമായ സംവിധാനമാണെന്നറിയുന്നു. ക്ലച്ച പ്രവര്‍ത്തനം ഓട്ടോമാറ്റിക് ആയി നടക്കും. ഗിയര്‍ ട്രാന്‍സ്മിഷന്‍ മാന്വല്‍ ആണ്.

5 സ്പീഡ് ട്രാന്‍സ്മിഷനാണിത്. നഗരങ്ങളില്‍ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മികച്ച ഫലം നല്‍കും.


Click it and Unblock the Notifications








