മഹീന്ദ്രയില്‍ നിന്ന് മൂന്ന് ചെറു എസ്‌യുവികള്‍ പുറത്തിറങ്ങും

By Santheep

ഫോഡ് ഇക്കോസ്‌പോര്‍ട്, നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങള്‍ നിറഞ്ഞാടുന്ന ചെറു എസ്‌യുവി വിപണിയെ ലാക്കാക്കിയുള്ള മഹീന്ദ്രയുടെ നീക്കങ്ങള്‍ നേരത്തെ തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. ചെറു എസ്‌യുവി വിപണിയുടെ എല്ലാ മുക്കും മൂലയും തങ്ങളുടെ വാഹനങ്ങള്‍ കൊണ്ട് നിറയ്ക്കുക എന്നതാണ് മഹീന്ദ്രയുടെ ലക്ഷ്യം. ഇതിനായി മൂന്ന് വാഹനങ്ങള്‍ മഹീന്ദ്രയുടെ ഗവേഷണ-വികസന കേന്ദ്രത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ക്വണ്‍ടോ ചെറു എസ്‌യുവിയുടെ പുതുക്കിയ പതിപ്പാണ് ഈ മൂന്ന് വാഹനങ്ങളിലൊന്ന്. മറ്റു രണ്ടെണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്തു വരികയാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍കള്‍ ഘടിപ്പിച്ച് ഈ വാഹനങ്ങള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ നിരത്തിലെത്തും.

എക്‌സ് 100 എന്നു വിളിപ്പേരുള്ള ഒരു സാങ്‌യോങ് ചെറു എസ്‌യുവിയും ഇന്ത്യയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ കണ്ടിരുന്നു. കഴിഞ്ഞ ബീജിങ് ഓട്ടോ ഷോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് രൂപം അവതരിച്ചിട്ടുണ്ട്. ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളിയായിരിക്കും ഇവന്‍.

രണ്ട് വാഹനങ്ങളാണ് മഹീന്ദ്രയുടെ ഗവേഷണകേന്ദ്രങ്ങളിലൊരുങ്ങുന്നത്. എസ്101 എന്നും എസ്102 എന്നും നാമങ്ങളിട്ട് ഈ വാഹനങ്ങളുടെ വിശദാംശങ്ങള്‍ മഹീന്ദ്ര രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ഇവയില്‍ എസ്101 ഇടയ്ക്ക് ചിലയിടങ്ങളില്‍ മൂടിക്കെട്ടി ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ വാഹനം ഒരല്‍പം ചെറുതാണ്. നാല് മീറ്റര്‍ പരിധിയില്‍ നില്‍ക്കുന്ന ഇക്കോസ്‌പോര്‍ട് എസ്‌യുവിയോട് മത്സരിക്കാന്‍ ഈ വാഹനം വരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. നാല് മീറ്ററിനു മുകളില്‍ നീളമുള്ള ഡസ്റ്റര്‍ എസ്‌യുവിക്ക് എതിരാളിയായി എസ്102 വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ വാഹനത്തെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല നിലവില്‍.

More from DriveSpark

Article Published On: Sunday, September 14, 2014, 6:23 [IST]
English summary
Mahindra plans to enter compact SUV segment with three new products. We believe Mahindra will introduce a more modern and appealing Quanto and Bolero models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X