1 ലക്ഷം മഹീന്ദ്ര എക്‌സ്‌യുവി500 വിറ്റഴിച്ചു
മഹീന്ദ്ര എക്‌സ്‌യുവി 500 മോഡലിന്റെ 1 ലക്ഷം യൂണിറ്റ് രാജ്യത്തെ വിപണിയില്‍ വിറ്റഴിച്ചു. ലോഞ്ച് ചെയ്ത് 33 മാസങ്ങള്‍ക്കു ശേഷമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
10-20 ലക്ഷം രൂപ വിലയുള്ള വാഹനങ്ങളുടെ സെഗ്മെന്റില്‍ ഇതൊരു വന്‍നേട്ടം തന്നെയാണെന്ന് മഹീന്ദ്രയുടെ സിഇഒ പ്രവീണ്‍ ഷാ പറയുന്നു. 10,80,000 രൂപ വിലയിലാണ് എക്‌സ്‌യുവി500 മോഡലുകളുടെ വില തുടങ്ങുന്നത്. 2013 ജനുവരിയില്‍ തന്നെ 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.
മൂന്നു വേരിയന്റുകളാണ് എക്‌സ്‌യുവി500 മോഡലിനുണ്ടായിരുന്നത്. ഈയിടെ പുതിയൊരു വേരിയന്റു കൂടി വിപണിയിലെത്തിക്കുകയുണ്ടായി മഹീന്ദ്ര.

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോള്‍ മൊത്തം 3,000 എക്‌സ്‌യുവി മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട് മഹീന്ദ്ര. രാജ്യത്തെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വിപണിയിലെ രാജാക്കന്മാരായ മഹീന്ദ്രയ്ക്ക് നിലവില്‍ 40 ശതമാനം വിപണിവിഹിതമാണുള്ളത്. ഉയര്‍ന്ന വിലയുള്ള യൂട്ടിലിറ്റികളുടെ വിഭാഗത്തില്‍ 51 ശതമാനമാണ് വിപണിവിഹിതം.
ലോഞ്ചിനുശേഷം ഇന്നുവരെ നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് എക്‌സ്‌യുവി500. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചെടുത്ത ഈ വാഹനം ഡിസൈനിന്റെയും എന്‍ജിനീയറിങ്ങിന്റെയും കാര്യത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. എസ്‌യുവി ഓഫ് ദി ഇയര്‍, റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡ്, ബെസ്റ്റ് വാല്യൂ ഫോര്‍ മണി കാര്‍ അവാര്‍ഡ് എന്നിങ്ങനെ പോകുന്നു എക്‌സ്‌യുവിക്ക് ലഭിച്ച സമ്മാനങ്ങള്‍.
എക്‌സ്‌യുവി500 മോഡലിന് ഒരു ഓട്ടോമാറ്റിക് പതിപ്പും ഹൈബ്രിഡ് പതിപ്പും വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനിയിപ്പോള്‍.


Click it and Unblock the Notifications








