മഹീന്ദ്ര എക്‌സ്‌യുവി500 ഓട്ടോമാറ്റിക് 2015ല്‍
മഹീന്ദ്ര എക്‌സ്‌യുവി500 എസ്‌യുവിക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 2015ല്‍ ഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യണ് അടുത്ത വര്‍ഷത്തില്‍ നിറവേറ്റാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്.
വന്‍ ആഘോഷങ്ങളോടെ വിപണിയിലെത്തിയ മഹീന്ദ്ര എക്‌സ്‌യുവി500, പ്രസ്തുത ആഘോഷം ഇന്നുവരെയുള്ള വില്‍പനയിലുടനീളം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലേക്ക് അടുത്തതായി വരാനിരിക്കുന്ന ഒരു സ്ങ്‌യോങ് എസ്‌യുവിയില്‍ നിന്നുള്ള 6 സ്പീഡ് ട്രാന്‍സ്മിഷന്‍ അതേപടി എക്‌സ്‌യുവി500ല്‍ ഘടിപ്പിക്കുകയാണ് ചെയ്യുക എന്നറിയുന്നു. ജനുവരി 2015ല്‍ത്തന്നെ സാങ്‌യോങ് എസ്‌യുവിയുടെ വരവ് സംഭവിക്കും.
ഒരേ ട്രാന്‍സ്മിഷന്‍ പങ്കിടുന്നതിനാല്‍ ഉല്‍പാദനച്ചെലവ് കുറയ്ക്കുവാന്‍ മഹീന്ദ്രയ്ക് സാധിക്കും.
സാങ്‌യോങ്ങിനെ ഏറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് മഹീന്ദ്ര ഘടകഭാഗങ്ങളുടെ പങ്കിടല്‍ നടക്കുന്നത്. ഇതിനിടെ മഹീന്ദ്രയുടെ ക്വണ്‍ടോ കോംപാക്ട് യൂട്ടിലിറ്റിയില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് അവതരിപ്പിച്ചത് വാര്‍ത്തയായിരുന്നു. വിപണിയുടെ മാറുന്ന സ്വഭാവം ഓട്ടോമാറ്റിക്കായി കാര്‍ കമ്പനികള്‍ സ്വന്തമാക്കുന്നു.


Click it and Unblock the Notifications








