മഹീന്ദ്ര എക്‌സ്‌യുവിക്ക് പുതിയ നിറങ്ങള്‍ പൂശി

മഹീന്ദ്ര എക്‌സ്‌യുവി500 എസ്‌യുവിക്ക് പുതിയ നിറങ്ങള്‍ പൂശി നിരത്തിലെത്തിച്ചു. പുതിയ നാല് നിറങ്ങളാണ് എക്‌സ്‌യുവിക്ക് ലഭിച്ചിരിക്കുന്നത്. ഇവ എല്ലാ വേരിയന്റുകളിലും ഒരുപോലെ ലഭിക്കുകയില്ല എന്നുമറിയുക.

പുതിയ നിറങ്ങള്‍

  • ഡോള്‍ഫിന്‍ ഗ്രേ
  • ആര്‍ക്ടിക് ബ്ലൂ
  • ഒപ്യൂലന്റ് പര്‍പിള്‍
  • സാറ്റിന്‍ വൈറ്റ്
Mahindra XUV500 Gets New Colours

എക്‌സ്‌യുവി500യുടെ ഡബ്ല്യു4 വേരിയന്റില്‍ ഡോള്‍ഫിന്‍ േ്രഗ നിറം അധികമായി ലഭിക്കുന്നു. ഇതുവരെ കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ മാത്രമാണ് ഈ വേരിയന്റ് ലഭിച്ചിരുന്നത്.

മധ്യനിര വേരിയന്റായ ഡബ്ല്യു6 ഇനി സാറ്റിന്‍ വൈറ്റ് നിറത്തിലും ഡോള്‍ഫിന്‍ ഗ്രേ നിറത്തിലും ലഭ്യമാകും.

എക്‌സ്‌യുവിയുടെ ഏറ്റവുമുയര്‍ന്ന വേരിയന്റായ ഡബ്ല്്യൂ8 ഇനിമുതല്‍ ആര്‍ക്ടിക് ബ്ലൂ നിറത്തിലും ഒപ്യൂലന്റ് പര്‍പിള്‍ നിറത്തിലും ലഭ്യമാകും.

മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ശേഷിയുള്ള 16 വാല്‍വ് എംഹോക് എന്‍ജിന്‍ ഘടിപ്പിച്ചാണ് എക്‌സ്‌യുവി500 നിരത്തിലെത്തുന്നത്. എന്‍ജിനില്‍ പൂട്ടിയിരിക്കുന്ന 140 കുതിരകളുടെ കരുത്ത് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴി ചക്രങ്ങളിലേക്ക് എത്തിക്കുന്നു.

എക്‌സ്‌യുവി500-ല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച ഒരു പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഡഡ്‌ല്യൂ8-ന് വില മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 14.55 ലക്ഷം രൂപയാണ്.

Article Published On: Wednesday, March 12, 2014, 13:54 [IST]
English summary
Mahindra continues to make changes and additions to the XUV500 to make it appeal to buyers, the latest being the addition of new colour options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X