മഹീന്ദ്ര എക്‌സ്‌യുവിയെ നിർമിക്കുന്ന വിധം

കുറെ തകരഷീറ്റുകള്‍ കൂട്ടിയോജിപ്പിച്ച് ഒരു കാറിന്റേതെന്ന് തോന്നിക്കുന്ന രൂപത്തിലാക്കി വിപണിയിലേക്ക് തള്ളിവിടുന്നത് ഇന്ത്യന്‍ വിപണിയിലെ ഒരു സാധാരണ പ്രവണതയാണ്. നാല് ചക്രത്തില്‍ ഓടും എന്നതിനാല്‍ ഈ വാഹനങ്ങളെ ആളുകള്‍ കാര്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇത്തരം കാറുകള്‍ അവയുടെ വിലക്കുറവ് മൂലം വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. ഒട്ടും അഭിമാനകരമല്ലാത്ത ഈ സ്ഥിതിവിശേഷത്തില്‍ നിന്ന് മാറിനടക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരേയൊരു ആഭ്യന്തര കാര്‍നിര്‍മാതാവേയുള്ളൂ എന്നും അത് മഹീന്ദ്രയാണെന്നും ധൈര്യപൂര്‍വ്വം പറയാന്‍ സാധിക്കും ഓട്ടോവിപണിയെ തുടര്‍ച്ചയായി നിരീക്ഷിക്കുന്ന ആര്‍ക്കും.

മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എന്ന എസ്‌യുവി ഇത്തരത്തിലൊരും മികച്ച മുന്നേറ്റമായിരുന്നു. ഒരു കാറിന്റെ നിര്‍മിതിക്കു പിന്നില്‍ ഒരു അടിസ്ഥാനതത്വം സ്ഥാപിക്കുകയും അന്താരാഷ്ട്രനിലവാരത്തില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു മഹീന്ദ്ര. ടാറ്റയും മാരുതിയും പോലുള്ള വന്‍ കമ്പനികള്‍ വാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ഇതൊരു പുതിയ സംഗതിയായിരുന്നു. കാറെന്ന പേരില്‍ എന്തെങ്കിലും പടച്ചുണ്ടാക്കി തള്ളുന്നവര്‍ക്കുള്ള ശക്തമായൊരു താക്കീതും കൂടിയായിരുന്നു അത്.

ചീറ്റപ്പുലിയുടെ ശരീരസവിശേഷതകളെ ആധാരമാക്കിയാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ എസ് യുവിയുടെ ശില്‍പനിര്‍മിതി. വിദേശ കാര്‍നിര്‍മാതാക്കളുടെ ഡിസൈന്‍ സ്റ്റുഡിയോകളില്‍ ഇതെല്ലാം സാധാരണമാണെങ്കിലും ഇന്ത്യയിലിത് അപുര്‍വ്വം തന്നെയായിരുന്നു.

എന്തൊക്കെയാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ നിര്‍മാണത്തിനു പിന്നില്‍ സംഭവിച്ചത്? അന്താരാഷ്ട്രനിലവാരം കാത്തുസൂക്ഷിക്കാന്‍ എന്തെല്ലാമാണ് മഹീന്ദ്ര ചെയ്തത്? എല്ലാമറിയാം, ഈ വീഡിയോയില്‍.
<center><iframe width="100%" height="450" src="//www.youtube.com/embed/KESI7CHY1G4" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, February 1, 2014, 15:32 [IST]
English summary
The XUV500 was Mahindra's first truly global model and its USP was it large and muscular design which according to Mahindra is inspired from a Cheetah.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X