മഹീന്ദ്ര എക്‌സ്‌യുവി500 സ്‌പോര്‍ട്‌സ് ലോഞ്ച് ചെയ്തു
മഹീന്ദ്ര എക്‌സ്‌യുവി500 സ്‌പോര്‍ട്‌സ് പരിമിത പതിപ്പ് വിപണിയിലെത്തി. വാഹനത്തില്‍ വരുത്തിയിട്ടുള്ള ചില സൗന്ദര്യപരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് 'സ്‌പോര്‍ട്‌സ്' എന്ന് പേരിനോടു ചേര്‍ത്തിട്ടുള്ളത്.
ഈ പതിപ്പിനെക്കുറിച്ച് കൂടുതലറിയാം താളുകളിൽ.|

മഹീന്ദ്ര എക്‌സ്‌യുവി500 സ്‌പോര്‍സ് പ്രത്യേകതകള്‍
- ചുവപ്പിലും ചാരനിറത്തിലുമുള്ള ഡികാലുകള്‍
- ചുവപ്പുരാശി പടര്‍ത്തിയ പ്രത്യേക അലോയ് വീലുകള്‍
- റിയര്‍വ്യൂ കാമറ
- ലതര്‍ ഫാബ്രിക് സീറ്റുകള്‍
- ഫോഗ് ലാമ്പുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ചുവപ്പുരാശി
- ചുവപ്പുനിറം നല്‍കിയ റൂഫ് റെയിലുകൾ
- റൂഫിൽ ഡികാൽ സാന്നിധ്യം
- വാഹനത്തിനകത്ത് പുതിയ, പ്രീമിയം നിലവാരത്തിലുള്ള ആംറെസ്റ്റ്
- വാഹനത്തിൻറെ എക്സ്റ്റീരിയറിലും ഇൻറീരിയറിലും സ്പോർട്സ് ബാഡ്ജിംഗ്

ആകെ 1000 മോഡലുകൾ മാത്രമാണ് എക്‌സ്‌യുവി500 സ്പോർട്സിനുണ്ടാവുക. എക്സ്ഷോറൂം വില 13.94 ലക്ഷം.

സാങ്കേതികമായി മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല വാഹനത്തിലെന്നറിയുക. 2 ലിറ്റർ ശേഷിയുള്ള ടർബോചാർജർ ഘടിപ്പിച്ച എൻജിൻ തന്നെയാണ് വാഹനത്തിലുണ്ടാവുക. ഈ ഫോർ സിലിണ്ടർ എൻജിൻ 140 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 330 എൻഎം ആണ് ചക്രവീര്യം. 6 സ്പീഡ് ട്രാൻസ്മിഷൻ ചേർത്തിരിക്കുന്നു എൻജിനോട്.

മഹീന്ദ്ര എക്‌സ്‌യുവി500ന്റെ ഡബ്ല്യു8 പതിപ്പിലാണ് സ്പോർട്സ് പതിപ്പ് ലഭിക്കുക. ഈ വേരിയൻറിൽ സ്റ്റാൻഡേഡായി ലഭിക്കുന്ന സന്നാഹങ്ങൾ താഴെ നൽകിയിരിക്കുന്നു.
6 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. ജിപിഎസ്, ഡിവിഡി, സിഡി, എംപ3, എഫ്എം, യുഎസ്ബി, ഐപോഡ് കണക്ടിവിറ്റി, ഡ്രൈവർ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. വാഹനത്തിനകത്തെ താപനില പൂർണമായും ഓട്ടാമാറ്റിക്കായി നിയന്ത്രിക്കുന്നു. എൽഇഡി പാർക്കിങ് ലൈറ്റുകളോടു കൂടിയ പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, വോയ്സ് കമാൻഡ്സ്, ക്രൂയിസ് കൺട്രോളും ഓഡിയോ നിയന്ത്രണങ്ങളും നൽകിയ സ്റ്റീയറിംഗ് വീൽ, യർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവോഴ്സ് പാർക്കിങ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഡബ്ല്യു8 വേരിയൻറിനോടൊപ്പം വരുന്നു.

സുരക്ഷ
മഹീന്ദ്ര എക്‌സ്‌യുവി500 സ്പോർട്സ് പതിപ്പിൽ ഡബ്ല്യു8 വേരിയൻറിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും കാണാം. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ, ഇലക്ട്രികമായ ബ്രേക്ക്ബല വിതരണസംവിധാനമുള്ള എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻറ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഡബ്ല്യു8 വേരിയൻറിലുണ്ട്.


Click it and Unblock the Notifications