മഹീന്ദ്ര എക്‌സ്‌യുവി 'സ്‌പോര്‍ട്‌സ്' ലിമിറ്റഡ് എഡിഷന്‍

By Santheep

മഹീന്ദ്ര എക്‌സ്‌യുവി500 എസ്‌യുവിക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ വരുന്നു. ചില മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയ ഒരു ബ്രോഷറിലൂടെയാണ് വിവരം പുറത്തു വന്നിട്ടുള്ളത്. മഹീന്ദ്ര എക്‌സ്‌യുവി500 സ്‌പോര്‍ട്‌സ് എന്ന പേരില്‍ വാഹനം വിപണിയിലെത്തുമെന്നാണ് ബ്രോഷറില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ചില സൗന്ദര്യപരമായ മാറ്റങ്ങളായിരിക്കും എക്‌സ്‌യുവി500 സ്‌പോര്‍ട്‌സിന്റെ പ്രധാന പ്രത്യേകത. വാഹനത്തിന് സ്‌പോര്‍ടി സൗന്ദര്യം പകരുന്ന തരത്തിലുള്ള ചുവപ്പു ഡികാലുകള്‍ ചേര്‍ത്തിട്ടുണ്ട്. വശങ്ങളിലും ബോണറ്റിന്റെ ഒരു വശത്തും ഡികാല്‍ സാന്നിധ്യമുണ്ട്. ഡോര്‍ ഹാന്‍ഡിലുകള്‍, ഫോഗ് ലാമ്പ് ഹൗസിംഗ്, റൂഫ് റെയലുകള്‍ എന്നിവിടങ്ങളിലും കാണാം ഡികാല്‍സ്.

Mahindra XUV500 Sportz limited edition leaked

ഈ പതിപ്പിനായി പ്രത്യേക ബാഡ്ജ് ഉണ്ടായിരിക്കും. കാറിന്റെ ഇന്റീരിയറിലും ഈ ബാഡ്ജ് ചേര്‍ക്കുമെന്നാണ് കരുതേണ്ടത്. ഇന്റീരിയറില്‍ വരുന്നുന്ന പ്രധാന മാറ്റം പുതിയ തുകല്‍ സീറ്റുകളായിരിക്കും.

എക്‌സ്‌യുവി500ന്റെ ഏറ്റവുമുയര്‍ന്ന പതിപ്പായ ഡബ്ല്യു8-ലാണ് പുതിയ പ്രത്യേക പതിപ്പ് ലഭ്യമാകുക. സ6 ഇഞ്ച് ഇന്‍ഫോടെയന്‍മെന്റ് ഡിസ്‌പ്ലേ, ജിപിഎസ്, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട്-സൈഡ്-കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിങ് മിററുകള്‍ എന്നിങ്ങെയുള്ള സന്നാഹങ്ങള്‍ വാഹനത്തില്‍ സ്റ്റാന്‍ഡേഡായി ഉണ്ട്.

എക്‌സ്‌യുവി500 സ്‌പോര്‍ട്‌സില്‍ പ്രത്യേകമായി ഒരു റിയര്‍വ്യൂ കാമറ ചേര്‍ക്കുമെന്ന് വിവരമുണ്ട്.

ഡബ്ല്യു8 വേരിയന്റിന്റെ നിലവിലെ വിലയോടൊപ്പം 50,000 മുതല്‍ 70,000 രൂപവരെ വര്‍ധന വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. നിലവിലെ വിലവിവരമറിയാന്‍ താഴെ ഞങ്ങളുടെ ഡാറ്റാബേസിലേക്കു പോകുക.

More from DriveSpark

Article Published On: Thursday, June 5, 2014, 17:31 [IST]
English summary
Mahindra will soon launch a limited edition version of its XUV500 SUV, and a brochure leak has revealed just what all is being added to the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X