മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളികള്‍
റിനോ ഡസ്റ്ററിനും ഫോഡ് ഇക്കോസ്‌പോര്‍ടിനും തക്കതായ ഒരെതിരാളിയെ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് ഒറ്റയ്ക്ക് കഴിയില്ല എന്നൊന്നും ആരും കരുതുന്നില്ല. എക്‌സ്‌യുവി പോലുള്ള വാഹനങ്ങള്‍ നിര്‍മിച്ചെടുത്ത മഹീന്ദ്രയ്ക്ക് അസാധ്യമായതല്ല പ്രസ്തുത പണി. എങ്കിലും ഒരിത്തിരി ദുര്‍ഘടം നിറഞ്ഞ ജോലിയായതു കൊണ്ടാകണം, മഹീന്ദ്ര തങ്ങളുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനി സാങ്‌യോങ്ങുമായി ചേര്‍ന്ന് പദ്ധതികള്‍ മുന്നോട്ടു നീക്കുന്നത്. ഇന്ത്യക്കാരന്റെ മുന്‍വിധികള്‍ നിറഞ്ഞ മനസ്സിനെയും മഹീന്ദ്ര മുന്നില്‍ക്കാണുന്നുണ്ട്.
രണ്ട് വാഹനങ്ങളാണ് മഹീന്ദ്രയുടെ ഗവേഷണകേന്ദ്രങ്ങളിലൊരുങ്ങുന്നത്. എസ്101 എന്നും എസ്102 എന്നും നാമങ്ങളിട്ട് ഈ വാഹനങ്ങളുടെ വിശദാംശങ്ങള്‍ മഹീന്ദ്ര രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ഇവയില്‍ എസ്101 ഇടയ്ക്ക് ചിലയിടങ്ങളില്‍ മൂടിക്കെട്ടി ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ വാഹനം ഒരല്‍പം ചെറുതാണ്. നാല് മീറ്റര്‍ പരിധിയില്‍ നില്‍ക്കുന്ന ഇക്കോസ്‌പോര്‍ട് എസ്‌യുവിയോട് മത്സരിക്കാന്‍ ഈ വാഹനം വരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
നാല് മീറ്ററിനു മുകളില്‍ നീളമുള്ള ഡസ്റ്റര്‍ എസ്‌യുവിക്ക് എതിരാളിയായി എസ്102 വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ വാഹനത്തെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല നിലവില്‍.
മഹീന്ദ്ര പുതുതായി വികസിപ്പിച്ചെടുത്ത മോണോകോക്ക് ചാസിയില്‍ ഇരിപ്പുറപ്പിച്ചാണ് എസ്101 വിപണി പിടിക്കുക.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക


Click it and Unblock the Notifications








