സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

Posted By:

ഡീസല്‍ എന്‍ജിനുകളുടെ കാര്യം ചര്‍ച്ചയ്ക്കു വരുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി ഒന്നോ രണ്ടോ അടി പിന്നാക്കം നില്‍ക്കും. മാരുതി ഒരു 'പെട്രോളധിഷ്ഠിത' കാര്‍ കമ്പനിയാണ്. പെട്രോള്‍ എന്‍ജിനുകളിലാണ് സുസൂക്കിക്ക് ഏറെ വൈദഗ്ധ്യമുള്ളത്. ഡീസല്‍ എന്‍ജിന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലെല്ലാം ഫിയറ്റില്‍ നിന്നും മറ്റും വാങ്ങലാണ് പതിവ്.

ഇക്കാരണങ്ങളാല്‍ തന്നെ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മൈലേജുള്ള കാറുകളുടെ അണ്ണമെടുക്കുമ്പോള്‍ ആദ്യത്തെ പതിനഞ്ചെണ്ണത്തില്‍ മാരുതിയുടെ ഒരു മോഡല്‍ പോലും പെടാതെവരുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ പ്രശ്‌നം കൊണ്ടുമാത്രമല്ല മൈലേജ് കാറുകള്‍ക്ക് വലിയ പ്രിയം വരുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. ആഗോളതാപനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ആശങ്കയോടെ കാണുന്ന വിഭാഗമാണ് കാറുകളുടെ ഉപഭോക്താക്കള്‍.

മൈലേജിൽ മാരുതി പതിനഞ്ചാം സ്ഥാനത്ത്!

എന്തായാലും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന ഒരു ഡീസല്‍ എന്‍ജിനുമായി വിപണിയിലെത്താനുള്ള ശ്രമങ്ങളില്‍ത്തന്നെയാണ് മാരുതി ഇപ്പോഴുള്ളത്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ തന്നെ വിപണിയിലെത്താന്‍ പോകുന്ന മാരുതിയുടെ ആദ്യ മിനിട്രക്കായ 'വൈ9ടി' മോഡലില്‍ 800 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക. ഇതേ എൻജിൻ മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിലും ഘടിപ്പിക്കും. കൂടുതൽ വായിക്കാം ചിത്രത്താളുകളിൽ.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

ചിത്രങ്ങളിലൂടെ നീങ്ങുക.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

ഈ ഡീസല്‍ എന്‍ജിന്‍ മാരുതി സെലെരിയോയില്‍ ഘടിപ്പിച്ച് വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. ഏറെ കൗതുകമുള്ള വാര്‍ത്ത, പുതിയ മാരുതി ഡീസല്‍ എന്‍ജിന്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഒന്നായിരിക്കുമെന്നാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ലിറ്ററിന് 30 കിലോമീറ്റര്‍ മൈലേജു നല്‍കാന്‍ പുതിയ ഡീസല്‍ എന്‍ജിനു സാധിക്കും.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ എന്‍ജിനായിരിക്കും വൈ9ടിയുടെ എന്‍ജിന്‍. 800 സിസി. നിലവില്‍ ഷെവര്‍ലെ ബീറ്റാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ബീറ്റിന്റെ ഡീസല്‍ എന്‍ജിന്റെ ശേഷി 936സിസിയാണ്. ഇത് 3 സിലിണ്ടര്‍ എന്‍ജിനാണ്. മാരുതിയുടെ ഡീസല്‍ എന്‍ജിന്‍ 2 സിലിണ്ടറായിരിക്കും.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

മാരുതി ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക ഗുഡ്ഗാവ് പ്ലാന്റിലായിരിക്കുമെന്ന് കേള്‍ക്കുന്നു.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത് ഹോണ്ടയുടെ സിറ്റില സെഡാന്‍ ഡീസലാണ്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ വാഹനം. രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതും ഹോണ്ടയുടെ വാഹനം തന്നെ. ഹോണ്ട അമേസ് സെഡാനാണിത്. അമേസ് പകരുന്നത് ലിറ്ററിന് 25.8 കിലോമീറ്റര്‍ മൈലേജ്.

സെലെരിയോക്ക് 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍!

സെലെരിയോയില്‍ ഇപ്പോള്‍ ഘടിപ്പിച്ചിട്ടുള്ളത് 1.0 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 68 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 90 എന്‍എം ചക്രവീര്യം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, 5 സ്പീഡ് സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ എന്‍ജിനോടുകൂടെ ചേര്‍ത്തിരിക്കുന്നു.

English summary
The diesel Celerio on the other hand is expected to launch within this fiscal year itself

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark