മാരുതി ആള്‍ട്ടോയില്‍ സെമി ഓട്ടോമാറ്റിക് ചേര്‍ക്കും
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഏറ്റവും ഇന്ന് സെലെരിയോയുടെ നിലവാരത്തിലുള്ള വാഹനങ്ങളില്‍ മാത്രമേയുള്ളൂ. കൂടുതല്‍ താഴെക്കിടയിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ കയറാനൊരുങ്ങുന്നതിന്റെ സൂചനകള്‍ ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ നമ്മള്‍ കണ്ടിരുന്നു.
ടാറ്റയുടെ നാനോ ഹാച്ച്ബാക്ക് അടക്കമുള്ള കാറുകള്‍ ഓട്ടോമാറ്റിക്കോ സെമി ഓട്ടോമാറ്റിക്കോ ആയി പരിവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനിടയിലാണ് മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിനും വാഗണ്‍ ആറിനും സെമി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.

മാരുതി സുസൂക്കി സെലെരിയോയിലുള്ള അതേ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ആള്‍ട്ടോ കെ10ലും വാഗണ്‍ ആറിലും ഘടിപ്പിക്കുക.

സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. വാഹനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള ബുക്കിംഗുകളില്‍ പകുതിയിലധികം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുള്ള ഉയര്‍ന്ന വേരിയന്റിനാണ്. ഈ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മറ്റ് വാഹനങ്ങളിലും ഇതേ സംവിധാനം ഘടിപ്പിക്കാന്‍ മാരുതിയെ പ്രേരിപ്പിക്കുന്നത്.

മാരുതി സെലെരിയോയുടെ ഓട്ടോമാറ്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് കാത്തിരിപ്പുസമയം ആറു മാസത്തോളം വരുമെന്നാണ് ഇപ്പോള്‍ കണക്കു കൂട്ടുന്നത്. ആള്‍ട്ടോ കെ10ലും വാഗണ്‍ ആറിലും ഇതേ സന്നാഹം ഘടിപ്പിക്കുന്നതോടെ ഡിമാന്‍ഡ് കുത്തനെ ഉയരുമെന്നു തന്നെയാണ് വിപണിനിരീക്ഷര്‍ കണക്കു കൂട്ടുന്നത്.

ഈയിടെയായി ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങളുടെ വില്‍പന താഴേക്കാണ്. ഈ പരിതസ്ഥിതിയിലാണ് പുതിയ ചില നീക്കങ്ങളുടെ ആവശ്യകത മാരുതി തിരിച്ചറിയുന്നത്. ഉപഭോക്താക്കളുടെ ക്രയശേഷി വര്‍ധിക്കുന്നതായിരിക്കണം പുതിയ പ്രവണതകള്‍ക്ക് കാരണം. ക്രയശേഷിയുടെ വര്‍ധന മൂലം കെ10 വാങ്ങുന്നവരില്‍ സെമി ഓട്ടോമാറ്റിക് പതിപ്പ് വാങ്ങാന്‍ കെല്‍പുള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ആദ്യം പുറത്തിറങ്ങുക ആള്‍ട്ടോ കെ10ന്റെ ഓട്ടോമാറ്റിക് പതിപ്പായിരിക്കും. പിന്നീട് വാഗണ്‍ ആറിനും ഘടിപ്പിക്കും. വാഗണ്‍ ആര്‍ സെമി ഓട്ടോമാറ്റിക് പുറത്തിറങ്ങുക 2015ലാണ്.


Click it and Unblock the Notifications








