മാരുതി സുസുക്കി ആള്‍ട്ടോ കെ10 കാത്തിരിപ്പ് 2 മാസം
ഇക്കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത മാരുതി സുസൂക്കി ആള്‍ട്ടോ കെ10 മോഡലിന്റെ സെമി ഓട്ടോമാറ്റിക് പതിപ്പിന് രണ്ടുമാസത്തെ കാത്തിരിപ്പായി. നേരത്തെ ഇതേ ട്രാന്‍സ്മിഷന്‍ ചേര്‍ത്ത് വിപണിയിലെത്തിയ സെലെരിയോ ഹാച്ച്ബാക്കിന്റെ അതേ വഴിയിലേക്കാണ് ആള്‍ട്ടോയും നീങ്ങുന്നതെന്ന് ഉറപ്പായി. സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് ഉയര്‍ന്ന കാത്തിരിപ്പാണ് ഇപ്പോഴുമുള്ളത്.
മാരുതി ഡീലര്‍മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം സെമി ഓട്ടോമാറ്റിക് ആള്‍ട്ടോ കെ10നെ ഇപ്പോള്‍ ബുക്കു ചെയ്യുന്നവര്‍ക്ക് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടതായിവരും വാഹനം ഡെലിവറി ചെയ്തുകിട്ടാന്‍.

ആറ് വേരിയന്റുകളാണ് മാരുതി ആള്‍ട്ടോ കെ10 മോഡലിനുള്ളത്. ഇവയില്‍ ഉയര്‍ന്ന ഒരു വേരിയന്റില്‍ ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.
1.0 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.06 ലക്ഷത്തില്‍ തുടങ്ങി 3.81 ലക്ഷത്തില്‍ ആള്‍ട്ടോ കെ10 വിലകള്‍ അവസാനിക്കുന്നു.
ഇറ്റാലിയന്‍ കമ്പനിയായ മാഗ്നറ്റി മാരെല്ലി നിര്‍മിക്കുന്ന ട്രാന്‍സ്മിഷനുകളാണ് മാരുതി സെമി ഓട്ടോമാറ്റിക് കാറുകളില്‍ ഉപയോഗിക്കുന്നത്. ഈ കമ്പനിയില്‍ നിന്നും ഗിയര്‍ബോക്‌സുകള്‍ നിര്‍മിച്ചുകിട്ടാന്‍ സമയമെടുക്കുന്നതാണ് കാത്തിരിപ്പ് കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മാഗ്നറ്റ് മാരെല്ലി ഇന്ത്യയിലെ ഗുഡ്ഗാവില്‍ ഒരു പ്ലാന്റ് നിര്‍മിച്ചുന്നതിന്റെ തിരക്കുകളിലാണ്. ഈ പ്ലാന്റ് പ്രവര്‍ത്തനത്തിലെത്തുന്നതോടെ കാത്തിരിപ്പ് കുറയുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








