മാരുതി സുസൂക്കി ആള്‍ട്ടോ കെ10 പരസ്യം
മാരുതി സുസൂക്കി ആള്‍ട്ടോ കെ10-ന്റെ ടെലിവിഷന്‍ പരസ്യം പുറത്തിറങ്ങി. ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച പുതിയ കെ10 വിപണിയില്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചതാണ് ഇത്തവണത്തെ പുതുക്കലിലെ പ്രധാന സവിശേഷത. സെലെരിയോ ഹാച്ച്ബാക്കില്‍ കാണുന്ന അതേ ട്രാന്‍സ്മിഷനാണിത്. എക്‌സ്റ്റീരിയറില്‍, മുന്‍വശം കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ക്കു വിധേയമായതായി കാണാം. ഗ്രില്ലില്‍ ക്രോമിയത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, പുതിയ ഫ്രണ്ട്, റിയര്‍ ബംപറുകള്‍ എന്നിവയും എക്സ്റ്റീരിയര്‍ മാറ്റങ്ങളില്‍ പെടുന്നു.
ഇന്റീരിയറില്‍ ഇരട്ട വര്‍ണപദ്ധതിയിലുള്ള ഡാഷ്‌ബോര്‍ഡ് ചേര്‍ത്തിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നിവയും ചേര്‍ത്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വുലക്കുറവുള്ള ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം ഇതോടെ ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിന് കൈവന്നിരിക്കുകയാണ്.
വീഡിയോ കാണുക.


Click it and Unblock the Notifications








