മാരുതി ആള്‍ട്ടോ കെ10 ലോഞ്ച് ചെയ്തു

By Santheep

പുതിയ മാരുതി ആള്‍ട്ടോ കെ10 ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. 3.06 ലക്ഷം രൂപയിലാണ് (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്) വാഹനത്തിന്റെ വില തുടങ്ങുന്നത്. നിരവധി സാങ്കേതികവും സൗന്ദര്യപരവുമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടാണ് പുതിയ കെ10 ഹാച്ച്ബാക്ക് വരുന്നത്.

998 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനായി ചില ട്യൂണിങ് പണികള്‍ എന്‍ജിനില്‍ നടത്തിയിട്ടുള്ളതായി അറിയുന്നു.

New Maruti Alto K10 launched at Rs 3.06 lakh

ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചതാണ് ഈ പുതുക്കലിലെ പ്രധാന സവിശേഷത. സെലെരിയോ ഹാച്ച്ബാക്കില്‍ കാണുന്ന അതേ ട്രാന്‍സ്മിഷനാണിത്.

എക്‌സ്റ്റീരിയറില്‍, മുന്‍വശം കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ക്കു വിധേയമായതായി കാണാം. ഗ്രില്ലില്‍ ക്രോമിയത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, പുതിയ ഫ്രണ്ട്, റിയര്‍ ബംപറുകള്‍ എന്നിവയും എക്സ്റ്റീരിയര്‍ മാറ്റങ്ങളില്‍ പെടുന്നു.

ഇന്റീരിയറില്‍ ഇരട്ട വര്‍ണപദ്ധതിയിലുള്ള ഡാഷ്‌ബോര്‍ഡ് ചേര്‍ത്തിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നിവയും ചേര്‍ത്തിരിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വുലക്കുറവുള്ള ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം ഇതോടെ ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിന് കൈവന്നിരിക്കുകയാണ്.

വിലകള്‍
എല്‍എക്‌സ്: 3.06 ലക്ഷം
എല്‍എക്‌സ്‌ഐ: 3.22 ലക്ഷം
വിഎക്‌സ്‌ഐ: 3.38 ലക്ഷം
വിഎക്‌സ്‌ഐ (ഓപ്ഷണല്‍): 3.57 ലക്ഷം
വിഎക്‌സ്‌ഐ (ഓട്ടോമാറ്റിക്) 3.80 ലക്ഷം

എല്‍എക്‌സ്‌ഐ (സിഎന്‍ജി): 3.82 ലക്ഷം

More from DriveSpark

Article Published On: Monday, November 3, 2014, 15:08 [IST]
English summary
Maruti has launched the new Alto K10 at Rs 3.06 lakh ex-showroom, Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X